കാട്ടാക്കട മണ്ഡലത്തിൽ 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷി

കാട്ടാക്കട മണ്ഡലത്തിൽ 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി. കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ എന്നീ 6 പഞ്ചായത്തുകളിലായി 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷി ആരംഭിച്ചു. നടീൽ ഉത്സവത്തിന്റെ മണ്ഡലംതല ഉദ്ഘാടനം നവകേരള മിഷൻ കോർഡിനേറ്റർ ഡോ.റ്റി.എൻ.സീമ മലയിൻകീഴിൽ വച്ച് ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് കാട്ടാക്കട മണ്ഡലത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ #ജലസമൃദ്ധി യിൽ നിന്ന് #കാർഷികസമൃദ്ധി […]

Read More »

ജൂൺ 5 ലെ പരിസ്ഥിതി ദിനത്തിലേക്കായുള്ള ഒരുക്കം…

ജൂൺ 5 ലെ പരിസ്ഥിതി ദിനത്തിലേക്കായുള്ള ഒരുക്കം. പതിനായിരം തൈകൾ. അതിനായൊരു നഴ്സറി. സീതപ്പഴം, കാര, പേര മാതളം നാരകം, നെല്ലി, തേക്ക് ഇവയുടെ വിത്തുകൾ മുളപ്പിച്ച് തൈകളാക്കുന്ന നഴ്സറിയുടെ തുടക്കമായിരുന്നു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണിത്. തൈകകൾ മുളപ്പിക്കുന്ന നഴ്സറി മാത്രമല്ല ജൂൺ 5 ന് 10000 തൈകൾ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ സ്വകാര്യ പുരയിടങ്ങളിലുൾപ്പെടെ നട്ടുപിടിപ്പിക്കുന്നു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതിയുടെ ഭാഗമാണിത്.ഒപ്പം ഹരിത വീടുകൾ എന്ന പദ്ധതിയും. […]

Read More »

ഊര്‍ജ്ജ സംരക്ഷണത്തിനൊരുങ്ങി കാട്ടാക്കട മണ്ഡലം. ലക്ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ നിയോജകമണ്ഡലം.

കാട്ടാക്കട നിയോജകമണ്ഡലം പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇ.എം.സി) നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ ആഡിറ്റ് നടത്തിയിരുന്നു. നിലവിലെ ഊര്‍ജ്ജ ഉപഭോഗവും ഊര്‍ജ്ജ നഷ്ടവും പഠിക്കുന്നതിനായാണ് ഇത്തരമൊരു ആഡിറ്റ് നടത്തിയത്. പ്രസ്തുത ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പല പൊതുസ്ഥാപനങ്ങളിലും ഊര്‍ജ്ജ നഷ്ടം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഊര്‍ജ്ജ നഷ്ടത്തിന്റെ വിവിധ കാരണങ്ങളില്‍ ഒരു പ്രധാന കാരണമായി കണ്ടെത്തിയത് ആധുനിക ഊര്‍ജ്ജ സൗഹൃദ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം ഇന്നും […]

Read More »

സംയോജിത കൃഷി കാർഷിക സമൃദ്ധിക്ക് അനുയോജ്യം: ഡോ.തോമസ് ഐസക്ക്.

സംയോജിത കൃഷി കാട്ടാക്കട മണ്ഡലത്തിലെ കാർഷിക പുനരുജ്ജീവനത്തിന് അനുയോജ്യ മാതൃകയാണെന്ന് ഡോ.തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പദ്ധതിരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംയോജിത കൃഷിയുടെ മാതൃകകൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉണ്ട്. ഇത് കൂടുതൽ വ്യാപകമാക്കണം. ഒറ്റയ്ക്ക് ഇത് സാധ്യമല്ലാത്തവർക്ക് സംഘം ചേർന്നും സംയോജിത കൃഷി ലാഭകരമായ ഉപജീവന മാർഗ്ഗമാക്കാനാകും. കാർഷിക സമൃദ്ധി സാധ്യമാക്കുന്നതിന് കൂടുതൽ ആൾക്കാരെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്നതിനും പ്രചോദനമാകുന്നതിനും സംയോജിത […]

Read More »

കാട്ടാക്കട ജലസമൃദ്ധി: കാർഷികസമൃദ്ധിയ്ക്ക് സമഗ്രപദ്ധതി തയ്യാറാക്കും

ജലസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ വിളപ്പിൽ പഞ്ചായത്തിലെ പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക്ക് കാലാവസ്ഥാ നിരീക്ഷണ സംവിധാനവും സ്കൂളിലെ കിണർ റീച്ചാർജിംഗ് സംവിധാനവും നേരിൽ കണ്ടു. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച ജൈവ കൃഷിത്തോട്ടവും സംഘം കണ്ടറിഞ്ഞു. തുടർന്ന് അലകുന്നം വാർഡിൽ 30 വർഷത്തിലധികമായി കൈയ്യേറ്റത്താൽ മൂടപ്പെട്ട് റവന്യൂ […]

Read More »

കാട്ടാക്കട ജലസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്: ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ജലസമൃദ്ധി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം ജലസംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്ത് നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത് ജലസമൃദ്ധിയിലൂടെ കാർഷിക പുനരുജ്ജീവനമാണ്. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വിദ്ധഗ്ധ സംഘം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലേയും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി സംവദിച്ച് പദ്ധതി […]

Read More »

കാട്ടാക്കടയിൽ നെൽകൃഷിയുമായി എൻ.ജി.ഒ യൂണിയനും.

കാർഷിക സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യം പേറുന്ന മണ്ണാണ് കാട്ടാക്കടയിലേത്. ഇടയ്ക്കെപ്പഴോ അന്യംനിന്നുപോയ ആ കാർഷികസംസ്കാരം വീണ്ടെടുക്കുന്നതിനായുള്ള ഇടപെടലുകളുടെ ഭാഗമായി മണ്ഡലത്തിൽ കാട്ടാക്കട പഞ്ചായത്തിൽ ഇപ്പോൾ തന്നെ ഏഴരഏക്കറിൽ നെൽകൃഷി നടക്കുന്നുണ്ട്. ഇവിടെ ഉദ്പാദിപ്പിക്കുന്ന നെല്ല് കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച് അരിയാക്കി “കാട്ടാൽ കുത്തരി” എന്നപേരിൽ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഈ നാളുകളിൽ. മണ്ഡലത്തിലെ നെൽകൃഷിയുടെ അളവ് എങ്ങനെ വർധിപ്പിക്കാം എന്ന അന്വേഷണത്തിലൊടുവിലാണ് കാട്ടാക്കട പഞ്ചായത്തിൽ തന്നെ മുൻപ് നെൽകൃഷി ഉണ്ടായിരുന്ന നാഞ്ചല്ലൂർ ഏലായിൽ 50 ഹെക്ടർ സ്ഥലം തരിശുഭൂമിയായി […]

Read More »

Biodiversity Management Committee യോഗങ്ങൾ

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി കാട്ടാക്കട നിയോജക മണ്ഡലം.മലയിൻകീഴ്, പള്ളിച്ചൽ പഞ്ചായത്തുകളിലെ Biodiversity Management Committee യോഗങ്ങൾ         

Read More »

പരിസ്ഥിതി ദിനത്തില്‍ 100 സൂക്ഷ്മ വനങ്ങളുമായി കാട്ടാക്കട.

കോവിഡ് കാലത്തെ പരിസ്ഥിതി ദിനത്തിൽ വരും തലമുറകൾക്ക് തണലും പച്ചപ്പുമൊരുക്കാനായി കാട്ടാക്കട മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ രൂപീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. മണ്ഡലത്തിലെ ആറ് പഞ്ചായത്തിലുമായി അഞ്ച് വർഷങ്ങൾക്കിടെയാണ് സൂക്ഷ്മ വനങ്ങൾ നിർമ്മിക്കുക. മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ 3 സെന്റിൽ പ്ലാവ്, റമ്പൂട്ടാൻ, താന്നി, കുരങ്ങൻ മൈലാഞ്ചി, അശോകം എന്നിവയുടെ തൈകൾ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഭൂവിനിയോഗ […]

Read More »

ഊർജശേഷിയറിഞ്ഞ് മുന്നേറാൻ കാട്ടാക്കട

മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും മുഴുവൻ സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കി കാട്ടാക്കട മണ്ഡലം. കൂടാതെ മുഴുവൻ പൊതു സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റ് പ്രഖ്യാപനവും പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ചു. സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകളുടെ പ്രകാശനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഇ.എം.സി ഡയറക്ടർ ഡോ: ആർ.ഹരികുമാർ, ഊർജ്ജ ഓഡിറ്റർ സുരേഷ് […]

Read More »