കാട്ടാക്കട മണ്ഡലത്തിൽ ഓണവിപണി ലക്ഷ്യമിട്ട്‌ പൂകൃഷി.

അത്തം മുതൽ തിരുവോണം വരെ പൂക്കളമിടാൻ തമിഴ്‌നാടൻ ഗ്രാമങങളെ ആശ്രയിക്കുന്ന പതിവു രീതി തിരുത്തുകയാണ്‌ ഇത്തവണ കാട്ടാക്കട മണ്ഡലം. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ഓണവിപണി ലക്ഷ്യമിട്ട്‌ പൂക്കൾ വിരിഞ്ഞു. പൂക്കളമിടാൻ സ്വയം പര്യാപ്‌തതയുടെ ഓണക്കാലമാണ്‌ ഇത്തവണ കാട്ടാക്കട ലക്ഷ്യമിടുന്നത്‌. ഇത്തവണ ഓണക്കാലത്ത്‌ കാട്ടാക്കടയിൽ നിന്നും ആരും പൂക്കൾ വാങങാനായി തമിഴ്‌നാട്ടിലെ തോവാളയിലേക്ക്‌ പോകില്ല. ഇത്തവണ കോവിഡ് പ്രതിസന്ധി ബാധിക്കാത്ത ഓണമാകട്ടെയെന്നാണ്‌ ഏവരും ആഗ്രഹിക്കുന്നത്‌. അതു കൊണ്ടു തന്നെ പഴയ രീതിയിൽ ഓണാഘോഷവും പൊടിപൊടിക്കും. അതിനായി മാസങങൾക്കു മുമ്പേ […]

Read More »

ലോക ഭൗമ ദിനം…

അനന്തമായ ഈ പ്രപഞ്ചത്തിൽ ജീവന്റെ സ്പന്ദനങ്ങളുള്ള ഒരേയൊരിടം“നമ്മുടെ വീടായ” ഈ ഭൂമിയാണ്. ഈ ഭൂമിയിലുള്ള നൂറ് കണക്കിന് ജീവജാലങ്ങളിൽ ബുദ്ധിശക്‌തികൊണ്ടും കഴിവുകൊണ്ടും ഇവിടെ അവിചാരിതം വിഹരിക്കുന്നതും ഭൂമിയുടെ സ്വാഭാവികതക്ക് ഏറ്റവുമധികം പോറലേൽപ്പിക്കുന്നതും നമമൾ മനുഷ്യ സമൂഹം തന്നെയാണ്. എല്ലാ മേഖലയിലും മുന്നോട്ട് കുതിക്കുന്ന മനുഷ്യന്റെ ഈ പ്രയാണവും , അവന്റെ ഇടപെലുകളും ഭൂമിയുടെ നിലനിൽപ്പിന് അനുദിനം വിഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നുമാണ് ലോകത്താദ്യമായി 1970 ൽ ഭൗമദിനം ആചരിക്കുന്നത്. അന്ന് അമേരിക്കയിൽ യുനെസ്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച […]

Read More »

കാട്ടാക്കട മണ്ഡലത്തിൽ വികസനശില്പശാല സംഘടിപ്പിച്ചു

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി ഒപ്പം, ജൈവസമൃദ്ധി, കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (KIDC), കാർബൺ ന്യൂട്രൽ കാട്ടാക്കട എന്നീ പദ്ധതികളുടെ അവലോകനവും വരും വർഷങ്ങളിൽ ഈ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കു ന്നതിനെക്കുറിച്ചു കൂടിയാലോചിക്കുന്നതിനുമായി മണ്ഡലത്തിലെ ത്രിതല ജനപ്രതിനിധികളുടെയും വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഒരു ഏകദിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തുള്ള പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര […]

Read More »

കടമ്പുപാറ മിനി കുടിവെള്ള പദ്ധതി.

വിളപ്പിൽ പഞ്ചായത്തിലെ കാരോട് വാർഡിലെ ഉയർന്ന പ്രദേശമാണ് കടമ്പുപാറ. കാട്ടാക്കട മണ്ഡലത്തിലെ പ്രധാന ഗ്രാമീണ ടൂറിസം കേന്ദ്രമായ ശാസ്താംപാറ യ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രകൃതിരമണീയമായ കടമ്പുപ്പാറ. സാഹസിക ടൂറിസം ഉൾപ്പടെ അനേകം ടൂറിസം സാധ്യയുള്ള ഉയർന്ന പ്രദേശം. ഇവിടുത്തെ ജനങ്ങൾ നേരിട്ട പ്രധാന പ്രശ്നം സ്വാഭാവിക ജലസ്രോതസുകളുടെ അഭാവമായിരുന്നു. ഇന്ന് അതിന് പരിഹാരമായി. ഇവിടുത്തെ 10 ലധികം കുടുംബങ്ങൾക്ക് ജല ലഭ്യത ഉറപ്പാക്കുന്നതിനായി ഭൂജലവകുപ്പിന്റെ സഹായത്തോടു കൂടി സ്ഥാപിച്ച ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ഇന്ന് ഉദ്ഘാടനമായിരുന്നു. […]

Read More »

ജലസമൃദ്ധമായി മലയിൻകീഴ് ആനപ്പാറക്കുന്ന്.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂജലവകുപ്പിന്റെ ചെറുകിട കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉത്‌ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. ഭൂഗർഭ ജലവിതാനം കുറവുള്ള താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സംസ്ഥന ഭൂജല വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് മിനി കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായി പാറകൾക്കിടയിൽ കണ്ടെത്തിയ കുടിവെള്ള സ്രോതസ്സിൽ നിന്നും മോട്ടോർ […]

Read More »

ചെമ്പനാകോട് നീർത്തട പദ്ധതിയുടെ നിർമ്മാണോത്ഘാടനം.

2021-22 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ചെമ്പനാകോട് നീർത്തട പദ്ധതിയുടെ നിർമ്മാണോത്ഘാടനം നിർവഹിച്ചു… ശാസ്ത്രീയമായ മണ്ണ് ജലസംരക്ഷണം, ഭൂഗർഭജലനിരപ്പ് ഉയർത്തൽ, ജൈവ വൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും കാത്തുസൂക്ഷിക്കുക, കാർഷികോത്പാദനം വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉത്പനങ്ങൾ വഴി തൊഴിൽ സംരംങ്ങൾക്ക് തുടക്കമിടുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം… 360 ഹെക്ടർ വരുന്ന ഈ സൂക്ഷ്മ നീർത്തട പദ്ധതിയിൽ ഫലവൃക്ഷ തൈ നടീൽ, മൺകുളങ്ങൾ, കിണർ നിർമ്മാണം, കിണർ റീചാർജിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികളുമുണ്ട്. 6 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനുണുദ്ദേശിക്കുന്നത്.         

Read More »

കരുതിവെയ്ക്കാം മഴവെള്ളം

വരും വേനൽ മഴ…. ഒരുക്കാം മഴക്കുഴികൾ….. ഒരു മഴക്കുഴിചലഞ്ച്… നിങ്ങൾ തയ്യാറാണോ??? ചുട്ടുപൊള്ളുകയാണ് നമ്മുടെ ഭൂമിയും കാലവും… വരും…. വരാതിരിക്കില്ല….. വേനലിൽ കുളിരായി വേനൽമഴ… വീണു കിട്ടുന്ന വേനൽ മഴ തുള്ളികൾ ഒഴുകി പാഴായി കടലിലൊടുങ്ങാതിരുന്നാൽ അതാണ്… വരും കാലത്തെ ദാഹജലം… മഴ പെയ്തു കിട്ടുന്ന വെള്ളത്തിന്റെ മുക്കാൽ ഭാഗവും ഉപയോഗിക്കപ്പെടാതെ നമ്മുടെ കൺമുൻപിലൂടെ ഒഴുകി കടലിലേക്ക് പോകുകയാണ്… കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും മറ്റു നിരവധി കാരണങ്ങൾ കൊണ്ടും ലഭിക്കുന്ന മഴവെള്ളത്തെ പരമാവധി മണ്ണിലാഴ്ത്തി ഭൂഗർഭ […]

Read More »

കേരഗ്രാമത്തിനായി…

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, തെങ്ങു ഗവേഷണ കേന്ദ്രം ഇവ സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കമായി. ഒരു വർഷം 20000 തൈകൾ ഉത്പാദിപ്പിക്കുന്നു. മാറനല്ലൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 10,000 തൈകൾ. മണ്ഡലത്തിലുടനീളം 5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ. തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടങ്ങളിൽ നട്ടുപിടിപ്പിക്കുന്നു. ഒരു ലക്ഷം തെങ്ങുകൾ തലനിവർത്തി നിൽക്കുന്ന നാട്ടിൻപുറങ്ങൾ. ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് ഇന്ന് മാറനല്ലൂർ കൊറ്റംപള്ളിയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. […]

Read More »