ഇന്ന് അന്താരാഷ്ട്ര ജലദിനം…

കോയിക്കൽ കുളത്തിന് 76 സെന്റ് വിസ്തീർണമുണ്ടായിരുന്നു… ആമ്പൽ പൂക്കൾ പറിക്കാൻ കുളത്തിലിറങ്ങിയ പഴയ കാലമോർത് കൊണ്ടാണ് പലരും ഗൃഹാതുരത്വമുണർത്തി വർത്തമാനം പറഞ്ഞത്. കാലാന്തരത്തിൽ കളവാഴ കൊണ്ടും എങ്ങനെയോക്കെയോ നികന്നു പോയ കുളമാണ്… ആ കുളം പുനർജനിക്കാൻ പോകയാണ്… ജില്ലാ കളക്റുമൊത്ത് കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു… ഒപ്പം ആയിരം വീടുകൾ കിണർ റീചാർജു ചെയ്യുന്നു… വറ്റാത്ത ഉറവക്കായി ജല സമൃദ്ധി പദ്ധതി കൂടുതൽ കൂടുതൽ സ്വീകാര്യമാകയും … കൂടുതൽ പദ്ധതികൾക്ക് തുടക്കം കുറിക്കയും ചെയ്യുന്നു.         

Read More »

കാട്ടാക്കട മണ്ഡലത്തിലെ 65 സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ലോക തണ്ണീർത്തട ദിനത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു. പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിൽ വച്ച് ജലക്ലബുകളുടെ മണ്ഡലംതല ഉദ്ഘാടനം എം.എൽ.എ ഐ.ബി സതീഷ് നിർവ്വഹിച്ചു. ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ്ജ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വിദ്യാർത്ഥികൾ ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടിലെ ആബാലവൃത്തം ജനങ്ങൾക്കുമൊപ്പം വിദ്യാർത്ഥികളുടെ പങ്കാളത്തവും ശ്രദ്ദേയമായിരുന്നു. പുഴ നടത്തം, ജലസ്രോതസ്സുകളെ അടുത്തറിയൽ, മരങ്ങൾ […]

Read More »

നവീകരിക്കപ്പെട്ട കുളങ്ങളിലെ ജലഗുണനിലവാര പരിശോധന

അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നവീകരിക്കപ്പെട്ട കുളങ്ങളിലെ ജലഗുണനിലവാര പരിശോധന നടത്തുന്നതിന്റെ ജില്ലാതല ഉൽഘാടനം കാട്ടാക്കട മൈലാടി കുളത്തിന്റെ പരിസരത്ത് വച്ച് ഇന്ന് നിർവ്വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ശ്രീ.ജെറോമിക് ജോർജ് ഐ.എ.എസ് മുഖ്യാതിഥി ആയിരുന്നു. ജല ഗുണനിലവാര പരിശോധനയ്ക്കുള്ള ജലം ജില്ലാ കളക്ടർ ഏറ്റുവാങ്ങി CWRDM ലെ സയന്റിസ്റ്റ് ഡോ.ശ്രുതിക്ക് കൈമാറി.         

Read More »

ആമച്ചൽ നാഞ്ചലൂർ ഏലായ്ക്കായി ചെക്ക് ഡാം.

ജലസമൃദ്ധി നിന്ന് ജൈവസമൃദ്ധി എന്ന ലക്ഷ്യവുമായി രണ്ട് വർഷം മുൻപ് ആമച്ചൽ നാഞ്ചലൂർ ഏലായിലെ 50 ഹെക്ർ പ്രദേശത്ത് നെൽകൃഷി ആരംഭിക്കുന്നതിന് തീരുമാനിച്ചപ്പോൾ കർഷകർ പങ്ക് വച്ച പ്രധാന ആശങ്ക നെൽകൃഷിക്കുള്ള ജല ലഭ്യതയില്ലായ്മയെ പറ്റിയായിരുന്നു. ഒരു കാലത്ത് നാഞ്ചല്ലൂർ ഏലായെ നനവണിയിച്ചിരുന്നത് നെയ്യാറിനടുത്തുള്ള പായിത്തല കുളമായിരുന്നു. പക്ഷേ ക്രമേണ വേനലിൽ കുളം വറ്റുന്ന സ്ഥിതിയുണ്ടായി. നാഞ്ചല്ലൂർ ഏലായിലെ നെൽകൃഷിയും അന്യമായി. നെൽകൃഷി വീണ്ടെടുക്കാനുള്ള ആലോചനകൾ. പായിത്തല കുളത്തിൽ വെള്ളം ഉറപ്പിക്കാമെങ്കിൽ കൃഷിക്ക് തയ്യാറെന്ന് കർഷകർ. അങ്ങനെ […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റിന് അവാർഡ്

2018 ലെ മികച്ച ഇ-ഗവേണൻസ് വെബ്സൈറ്റുകൾക്കുള്ള കേരള സർക്കാരിന്റെ അവാർഡ് കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റിനായിരുന്നു. ജലസമൃദ്ധി പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും പദ്ധതി വിവരങ്ങളും ഭൂവിനിയോഗ – ജലപരിപാലന രേഖകളും അനുബന്ധ വിവരങ്ങളും ഉൾപ്പെടുന്ന ജലസമൃദ്ധി വെബ്സൈറ്റ് മണ്ഡലത്തിലെ ജലവിഭവ പരിപാലന പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്നതാണ്. ഇന്ന് ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ശിവൻകുട്ടിയിൽ നിന്ന് ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ സാറും സംഘവും അവാർഡ് […]

Read More »

മുന്നേ നടന്ന് കാട്ടാക്കട മണ്ഡലം…

കേരളത്തിൽ ആദ്യമായി ഒരു മണ്ഡലത്തിലെ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് കാലാവസ്ഥാ കേന്ദ്രങ്ങൾ സജ്ജമാക്കിയത് നമ്മുടെ കാട്ടാക്കട നിയോജക മണ്ഡലത്തിലാണ്. ജലസമൃദ്ധി പദ്ധതിക്ക് പൊതുജന സേവന രംഗത്തെ നവീന ആശയങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച ക്യാഷ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേയും ഓരോ സ്കൂളിൽ വീതം 2020 ൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്…താപനില, ഈർപ്പം, മർദ്ദം, കാറ്റിന്റെ ദിശ, വേഗത, മഴ എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ […]

Read More »

ജലസമൃദ്ധി എന്ത്… എങ്ങനെ…

കരമനയാറും നെയ്യാറും അതിർത്തി പങ്കിടുന്ന ആറ് പഞ്ചായത്തുകൾ. കാട്ടാക്കട മണ്ഡലം. ഡോ.വേണു രാജാമണിയുടെ സന്ദർശനം കൂടി കഴിഞ്ഞപ്പോ,ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അന്വേഷണങ്ങൾ. ജലസമൃദ്ധിയെ സംബന്ധിച്ച്.അതൊരു മിഷനാണ്. അതിന്റെ പിന്നിൽ നീണ്ടു നിന്ന ശാസ്ത്രീയ പഠനങ്ങളും തയ്യാറെടുപ്പുമുണ്ട്. കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ അടിസ്ഥാന രേഖയായി വർത്തിക്കുന്നത് ജലവിഭവ പരിപാലന രേഖയാണ്. ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥനത്തിലൂടെയും ഫീൽഡ് പരിശോധനകളുടെയും അടിസ്ഥാനത്തിൽ മണ്ഡലത്തിലെ ജലവിഭവങ്ങളെ സംബന്ധിച്ച സ്ഥലപരമായ വിവര ശേഖരണമാണ് ഇതിൽ ലഭ്യമായിട്ടുള്ളത്. പദ്ധതി പ്രവർത്തനങ്ങൾ ശാസ്ത്രീയമായി […]

Read More »

ജലസമൃദ്ധിയെ അറിയാൻ ഡോ.വേണു രാജാമണി.

ഡോ.വേണു രാജാമണി നെതർലാന്റിലെ ഇന്ത്യൻ അമ്പാസിഡറായിരിക്കെയാണ് ജല സംരക്ഷണ മേഖലയിലെ വിദഗ്ധർ വഴി കാട്ടാക്കടയെ അറിയുന്നത്. ജലസമൃദ്ധിയെ അറിയുന്നത്. പ്രളയങ്ങളെ അതിജീവിച്ചുയർന്ന ജനത. ജലസാക്ഷരതയെ ജീവപാഠമാക്കിയ നാട്ടിലെ ഒരു അക്കാദമിക് സെഷനിൽ വച്ച് ഡോ.പോൾവാൻമീൽ എന്ന ഡച്ച് ഡിസാസ്റ്റർ ഡിഡക്ഷൻ ടീം ലീഡർന്റെ വാക്കുകൾ അദ്ദേഹത്തെ അതിശയിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകത്തിലൊരു അധ്യായം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധിയായി. കുറെ കാലത്തെ പാഴായ പ്ലാനിംഗിനൊടുവിൽ അദ്ദേഹം ഇന്ന് മണ്ഡലത്തിലെത്തി.കേട്ടറിഞ്ഞതിന്റെ സാംഗത്യം കണ്ടറിയാൻ…         

Read More »

കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ അടുത്തറിയാൻ…

കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ അടുത്തറിയാൻ…കില UNEP സഹായത്തോടെ നടപ്പിലാക്കി വരുന്ന ecoDRR പദ്ധതി ദേശവ്യാപകമായി നടപ്പിലാക്കുന്നതിനായി സംഘടിപ്പിച്ച ദ്വിദിന പരിശീലനത്തിൽ പങ്കെടുക്കുന്ന ചത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഒഡിഷ, കർണാടക, തമിഴ്നാട്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ പദ്ധതിയുടെ UNEP പ്രോജക്ട് കോർഡിനേറ്റർ ആയ ലഡാക്ക് സ്വദേശി ശ്രീ. മുഹമ്മദ് ഹസ്നേയിന്റെ നേതൃത്വത്തിൽ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കുറച്ച് നേരം അവർക്കൊപ്പം ഇന്ന് ചിലവഴിക്കാനായി…കില ഫാക്കൽറ്റികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്നദ്ധ സംഘടന […]

Read More »

ജലസമുദ്ധി പദ്ധതിയുടെ അടുത്തഘട്ട പ്രവർത്തനങ്ങൾ: കലക്ടറേറ്റ് യോഗം

കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമുദ്ധി പദ്ധതിയുടെ അടുത്തഘട്ട പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് കളക്ടറേറ്റിൽ യോഗം ചേർന്നു. ജലവിഭവ വകുപ്പ്, ഭൂജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ജൈവ വൈവിധ്യ ബോർഡ്, സാമൂഹിക വനവത്കരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ശുചിത്വ മിഷൻ, കൃഷി വകുപ്പ്, സാമ്പതിക സ്ഥിതി വിവര കണക്ക് വകുപ്പ് എന്നീ വകുപ്പുകൾ പദ്ധതിയുമായി ബന്ധപ്പെട്ട കഴിഞ്ഞകാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടര്‍ന്ന് ഏറ്റെടുക്കാനുള്ള പ്രവര്‍ത്തികളെ സംബന്ധിച്ച് രൂപം നൽക്കുകയും ചെയ്തു. ജലവിഭവ വകുപ്പിന്റെ […]

Read More »