വിദ്യാർത്ഥികളും യുവജനങ്ങളും ഹരിത കേരളത്തിനായി അണിചേരണം – ഡോ.ടി.എൻ.സീമ.

ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തു നടപ്പാക്കുന്ന ശുചിത്വം, ജലസംരക്ഷണം, കാർഷിക വികസനം എന്നീ മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും യുവജനങ്ങളും അണിചേരണമെന്നും ഹരിത കേരളം സാക്ഷാത്കരിക്കുന്നതിന് എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ അഭ്യർത്ഥിച്ചു. #കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് #ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനുമായി സഹകരിച്ചു ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ നേതൃത്വത്തിൽ കടുവാക്കുഴി അന്തിയൂർക്കോണം തോടിൽ […]

Read More »

പുതിയ കെട്ടിടങ്ങളിൽ മഴവെള്ള സംഭരണം നിർബസമാക്കും – ജില്ലാ കളക്ടർ

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവക്കായ്‌ ജലസമൃദ്ധി (ജലസമൃദ്ധ കാട്ടാക്കട നിയോജകമണ്ഡലം), ജൈവസമൃദ്ധി (തരിശുരഹിത കാട്ടാക്കട നിയോജകമണ്ഡലം), ഒപ്പം (സ്ത്രീസൗഹൃദ കാട്ടാക്കട നിയോജകമണ്ഡലം) എന്നീ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജനപ്രതിനിധികളുടെയും വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഏകദിന ശില്പശാല ഇന്ന് വിളപ്പില്‍ശാല സേവാകേന്ദ്രത്തില്‍ വെച്ച് സംഘടിപ്പിച്ചു. എം.എൽ.എ ഐ.ബി.സതീഷ് ഉദ്ഘാടനം നിർവ്വഹിച്ച ശില്പശാലയിൽ കളക്ടറുടെ നേതൃത്വത്തിൽ 3 പദ്ധതികളുടെയും പ്രവര്‍ത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനുമായുള്ള ചർച്ചകൾ […]

Read More »

ജലസമൃദ്ധി ജലക്ലബ്ബുകളുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലാകമാനം വ്യാപിപ്പിക്കുന്നതിനായി വിദ്യാലയങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ജലസമൃദ്ധി ജലക്ലബ്ബുകളുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മണ്ഡലത്തിലെ 68 സ്കൂളുകളില്‍ ഇന്ന് നടന്നു.കേരളപിറവി ദിനമായ നവംബര്‍ 1ന് നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളും ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള വിശദമായ കര്‍മ്മ പദ്ധതി ഓരോ സ്കൂളും തയ്യാറാക്കി മണ്ണ് – ജല – ജൈവ സംരക്ഷണത്തിനായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രതിജ്ഞ കൈക്കൊണ്ടു. സ്കൂളുകളില്‍ നടപ്പിലാക്കിയ ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിംഗ് പദ്ധതിയുടെ നേട്ടം […]

Read More »

ജലസമൃദ്ധിയ്ക്കായി ജലക്ലബ്ബുകള്‍ ശക്തിപ്പെടുത്തും

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലാകമാനം വ്യാപിപ്പിക്കുന്നതിനായി ജലക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ശ്രീ. ഐ.ബി.സതീഷ്.എം.എല്‍.എ. വിദ്യാലയങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ജലക്ലബ്ബുകളുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ജലക്ലബ്ബുകളുടെ ചുമതലയുള്ള അദ്ധ്യാപക കോര്‍ഡിനേറ്റര്‍മാരുടെ യോഗം മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പിറവി ദിനമായ നവംബര്‍ 1ന് നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളും ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള വിശദമായ കര്‍മ്മ പദ്ധതി ഓരോ സ്കൂളും തയ്യാറാക്കി […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ്

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാട്ടാക്കട പഞ്ചായത്തിലെ കുരുതംകോട് മാത്രക്കോണം കുളത്തില്‍ നടപ്പിലാക്കിയ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് നിർവ്വഹിച്ചു. ഏകദേശം 1 ഏക്കര്‍ വിസ്തൃതിയുളള ഈ കുളത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ സബ്സിഡിയോടെ 12,000 ആസാം വാളയും, 2000 ഗ്രാസ്കാര്‍പ്പും ആണ് നിക്ഷേപിച്ച് വളര്‍ത്തിയത്. തദ്ദേശവാസികളുടെ ഒരു യൂസര്‍ ഗ്രൂപ്പാണ് മത്സ്യകൃഷി നടത്തി വരുന്നത്. ഉഷസ് കര്‍ഷക ഗ്രൂപ്പ് എന്ന നാമധേയത്തില്‍ 2 സ്ത്രീകളും 4 […]

Read More »

ഓടയിലെ ജലം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക്; മറ്റൊരു ജലസമൃദ്ധി മാതൃക…

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃകയായി കരിങ്ങല്‍ വാര്‍ഡ്‌. മഴകാലത്ത് റോഡിലെ ഓടയിലൂടെ ഒഴുകി പാഴാകുന്ന ജലം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക് ഇറക്കി ജലസമൃദ്ധമാക്കുന്ന പുതിയ മാതൃകയ്ക്കാണ് കരിങ്ങല്‍ വാര്‍ഡിലെ പൂവന്‍വിളയില്‍ തുടക്കമായത്. ഓരോ വീടിന്‍റെ പരിസരത്തും തരിശു ഭൂമിയിലും മഴക്കുഴികള്‍ നിര്‍മ്മിച്ചു ജലം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നത്. എന്നാല്‍ റോഡിലെ ഓടയില്‍ കുഴിയെടുത്തു ജലം കെട്ടിനിര്‍ത്തുന്നതാണ് പുതിയ രീതി. കരിങ്ങല്‍ വാര്‍ഡിലെ പൂവന്‍വിളയില്‍ റോഡിലെ […]

Read More »

ജലസമൃദ്ധി കലാജാഥയ്ക്ക് ആവേശകരമായ വരവേല്‍പ്പ്

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ജലസമൃദ്ധി കലാജാഥ ആറു പഞ്ചായത്തിലെയും മുപ്പത് കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും കലാ ജാഥയെ വരവേല്‍ക്കുന്നതിനും കലാകാരന്‍മാരെ അനുമോദിക്കുന്നതിനും ജനങ്ങള്‍ വലിയ ആവേശമാണ് കാണിച്ചത്. കലാകാരന്‍മാരോടൊപ്പം ചുവടുകള്‍ വെച്ചും ആടിയും പാടിയും ആബാലവൃദ്ധം ജനങ്ങളും കലാജാഥയെ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഓരോ കേന്ദ്രത്തിലും കാണപ്പെട്ടത്. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം പൊതു സമൂഹത്തിന്‍റെ മുമ്പില്‍ എത്തിച്ച് വേനല്‍ മഴയിലെയും […]

Read More »

മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍ ജലസമൃദ്ധി കലാജാഥ ആദ്യാവതരണം

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടന്നു വരുന്ന ജനകീയ ജലസംരക്ഷണ പരിപാടിയായ “വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി” പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നിയോജക മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളിലായി 30 കേന്ദ്രങ്ങളില്‍ “മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍” എന്ന പേരില്‍ ഒരു കലാജാഥ പര്യടനം നടത്തുകയാണ്. കുടിവെള്ളം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ യഥേഷ്ടം ലഭ്യമാകുന്ന മഴവെള്ളം പാഴാക്കി കളയുന്നു എന്നത് വിരോധാഭാസമാണ്. നമ്മുടെ പൂര്‍വ്വികര്‍ നിരവധി നിഷ്ഠകളോടെ സംരക്ഷിച്ച് നമുക്ക് കൈമാറിയ ജലസമൃദ്ധമായ കാടും […]

Read More »

കാട്ടാക്കട മണ്ഡലത്തിൽ പത്ത് കുളങ്ങൾ നവീകരിക്കുന്നു

കാട്ടാക്കട മണ്ഡലത്തിൽ പത്ത് കുളങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.ജലസേചന വകുപ്പിന്റെ ഹരിത കേരളം മിഷൻ ഘടകത്തിലുൾപ്പെടുത്തിയാണ് കുളങ്ങൾ നവീകരിക്കുന്നത്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 76.40 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത്. കാട്ടാക്കട പഞ്ചായത്തിലെ വെള്ളൂർക്കോണം കുളത്തിന് 12 ലക്ഷവും വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ കുളത്തിന് 12 ലക്ഷവും മലയിൻകീഴ് പഞ്ചായത്തിലെ വടവൂർക്കോണം കുളത്തിന് 15 ലക്ഷവും മാറനല്ലൂർ പഞ്ചായത്തിലെ പെരുംകുളത്തിന് 15 ലക്ഷവും വിളപ്പിൽ പഞ്ചായത്തിലെ കൂതക്കോട് കുളത്തിന് 8 ലക്ഷവും പള്ളിച്ചൽ […]

Read More »

വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി ഉത്തമ മാതൃകയെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ശ്രീ. ടി.എം.തോമസ് ഐസക്

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നീര്‍ത്തട പദ്ധതിയുടെ ഉത്തമ മാതൃകയാണെന്ന് 2018-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ ബഹു. ധനകാര്യ മന്ത്രി ശ്രീ. ടി.എം.തോമസ് ഐസക് അഭിപ്രായപ്പെട്ടു. 2016 ഡിസംബര്‍ 1 ന് മാറനല്ലൂര്‍ അരുവിക്കരയില്‍ നെയ്യാ നദിക്കുള്ളില്‍ സംഘാടക സമിതി രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്, 2017 മാര്‍ച്ച് 22 (ലോക ജലദിനം) ന് ഉദ്ഘാടനം ചെയ്യപ്പെട്ട ജലസമൃദ്ധി പദ്ധതിയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായ നിരവധി […]

Read More »