എൻ.എസ്.എസ് അധ്യാപക കോർഡിനേറ്റർമാരുടെ പരിശീലന പരിപാടി ഉത്ഘാടനം

വൃത്തി, വെള്ളം, വിളവ്‌ എന്ന സന്ദേശത്തിന്റെ അംബാസിഡർമാരായി സ്കൂൾ വിദ്യാർത്ഥികൾ മാറണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഹരിത കേരള മിഷന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി എന്ന പദ്ധതിയുടെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായി ഇടപെടാൻ കഴിയുന്ന എൻ.എസ്.എസ് അധ്യാപക കോർഡിനേറ്റർമാരുടെ പരിശീലന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഈ വരുന്ന ക്രിസ്തുമസ് അവധിക്കാല എൻ.എസ്.എസ്. ക്യാമ്പുകൾ ജലസംരക്ഷണ വിഷയവുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഒൻപത് ഹയർ […]

Read More »

കാട്ടാക്കടയിൽ 150 പുതിയ കുളങ്ങൾ

കാട്ടാക്കടയിൽ 150 പുതിയ കുളങ്ങൾ നിർമ്മിക്കും. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഉദ്യോഗസ്ഥതല യോഗത്തിന്റേതാണ് തീരുമാനം. ജലസമൃദ്ധി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് വിളിച്ചുചേർത്തതാണ് യോഗം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളിലായി 150 പുതിയ കുളങ്ങൾ നിർമ്മിയ്ക്കും. ഇതിൽ 57 കുളങ്ങൾ ഇതിനകം പൂർത്തിയായി. ഡിസംബർ മാസ അവസാനത്തോടെ ലക്ഷ്യം കൈവരിയ്ക്കും. ഒരു വാർഡിൽ 100 വീതം കിണറുകൾ റീ ചാർജ്ജ് പൂർത്തിയാക്കും. […]

Read More »

കാട്ടാക്കട മണ്ഡലത്തിലെ കുടിവെള്ള വിതരണവും ലഭ്യതയെയും കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച യോഗം

കാട്ടാക്കട മണ്ഡലത്തിലെ കുടിവെള്ള വിതരണവും ലഭ്യതയെയും കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച യോഗം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഓഫീസിൽ ചേർന്നു. കാട്ടക്കട എം.എൽ.എ ഐ.ബി. സതീഷിന്റെ അഭ്യത്ഥനയെത്തുടർന്ന് വിളിച്ചു ചേർത്ത യോഗത്തിൽ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ജി. ശ്രീകുമാർ, ഇറിഗേഷൻ വകുപ്പ് ചീഫ് എജിനീയർ ജോഷി എന്നിവർ നേതൃത്വം നൽകി. കാട്ടാക്കട മണ്ഡലത്തിലെ ചൂഴാറ്റു കോട്ട ശുചീകരണ പ്ലാന്റിലെ ജലവിതരണം മുടങ്ങിയതുസംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ചീഫ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ജല […]

Read More »

കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്കായി എൻ.എസ്.എസ് ക്യാമ്പുകൾ

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തിലെ എൻ.എസ്. എസ് സപ്തദിന ക്യാമ്പുകൾ സംഘടിപ്പിയ്ക്കുവാൻ തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനമെടുത്തു. കാട്ടാക്കട എം. എൽ. എ ഐ.ബി. സതീഷ് വിഷയാവതരണം നടത്തി. കാട്ടാക്കടയിലെ ഹയർസെക്കന്ററി സ്കൂളുകൾ, കോളേജുകൾ, എന്നിവിടെങ്ങളിലെ എൻ.എസ്.എസ് പ്രതിനിധികൾ, സംസ്ഥാന ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. എ. ഷാജി, ജില്ലാ ഹയർസെക്കന്ററി […]

Read More »

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു ജലസംരക്ഷണ പ്രവർത്തനങ്ങൾ

കാട്ടാക്കട ജലസമൃദ്ധി പദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. സ്വകാര്യ ഭൂമിയിലുൾപ്പെടെ പുതിയ കുളങ്ങൾ നിർമ്മിച്ചും രണ്ടാം നിര മൂനാം നിര തോടുകളിൽ ജൈവ തടയണകൾ നിർമിച്ചും പരമാവധി മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ നടുക്കാട് വാർഡിലെ തോടുകളിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ ശ്രീ. ഐ. ബി. സതീഷ്‌ എം. എൽ. എ ഇന്ന് നേരിട്ട് വിലയിരുത്തി. മുല്ലോട്ടുകോണത്തു നിന്ന് ആരംഭിച്ചു കടിഞ്ഞീൽ തോടിൽ ഒഴുകിയെത്തുന്ന 700 മീറ്റർ […]

Read More »

കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ അടുത്ത ഘട്ടമായി മണ്ഡലത്തിലെ 68 സ്കൂളുകളും 2018 നവംബർ 1 നു ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഹരിത കേരളം മിഷൻ വിഭാവന ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്ന ആശയതിലധിഷ്ടിതമായാണ് ലക്ഷ്യം കൈവരിക്കുന്നത്. ഹരിത വിദ്യാലയത്തിലേക്കുള്ള ഒന്നാമത്തെ ചുവടുവെപ്പാണ് ശുചിത്വ വിദ്യാലയങ്ങൾ. ശുചിത്വ മിഷനുമായി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രാരംഭഘട്ടമെന്ന നിലക്ക് എല്ലാ സ്കൂളുകളിലും വിവിധങ്ങളായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും […]

Read More »

ജല ക്ലബ്ബ് അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുമായി നടത്തിയിരുന്ന ജലശുദ്ധി പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു പരിശോധന നിർവ്വഹിച്ച മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലെ ജല ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാ റസ്സൽ വിതരണം ചെയ്തപ്പോൾ.         

Read More »

ജലശുദ്ധി പരിശോധനയുടെ റിപ്പോർട്ട് പ്രകാശനം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുമായി നടത്തിയിരുന്ന ജലശുദ്ധി പരിശോധനയുടെ റിപ്പോർട്ട് കാട്ടാക്കട കുളത്തുമ്മൽ ഗവ.എച്ച്.എസ്.എസിൽ ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി തോമസ് പ്രകാശനം ചെയ്തപ്പോൾ… [റിപ്പോര്‍ട്ട് കാണുക]         

Read More »

ചരിത്രം രചിച്ച ഉദ്യമം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള കർമ്മ പദ്ധതികളിൽ ഒന്നായി നിയോജക മണ്ഡലത്തിലെ 30000 ത്തോളം കിണറുകളിൽ ജലശുദ്ധി പരിശോധന പൂർത്തിയാക്കി.         

Read More »

ജലശുദ്ധി പരിശോധന

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറായിരത്തിലധികം കിണറുകളിലെ ജലശുദ്ധി പരിശോധന പൂർത്തിയാകുന്നു. വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിക്കപ്പെടുന്നത്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലും ജൂലൈ 15 രാവിലെ 9.30 മുതൽ ജലപരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ജലമിത്രങ്ങൾ, പി.ആർ. വില്യം ഹയർ സെക്കന്ററി സ്കൂൾ, കുളത്തുമ്മൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച എൻ.എസ്.എസ് വോളന്റിയർമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, […]

Read More »