പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ ഭൂജലാധിഷ്ടിത കുടിവെള്ള പദ്ധതി

IMG_20191227_160937

Image 3 of 12

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ സ്ഥാപിച്ച ഭൂജലാധിഷ്ടിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ്‌ എം.എല്‍.എ നിര്‍വ്വഹിച്ചു. താരതമ്യേന ഉയർന്ന പ്രദേശമായ ഇവിടം ഭൂമിശാസ്ത്രപരമായി ജലലഭ്യത കുറവുള്ള പ്രദേശമാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ ജലസ്രോതസുകളും കിണറുകളും ഇവിടെ കുറവാണ്. ദീർഘകാലമായി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ഇതോടു കൂടി ഇവിടുത്തെ 22 കുടുംബങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ഇത്തരത്തിൽ ജലക്ഷാമമനുഭവിക്കുന്ന മറ്റ് ഏഴ് ഉയർന്ന പ്രദേശങ്ങളിൽ കൂടി ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.