മാലിന്യ നിക്ഷേപം മൂലം ഒഴുക്ക് നിലച്ച് വിസ്മൃതിയിലാണ്ട് പോയിക്കൊണ്ടിരിക്കുന്ന കുളത്തുമ്മൽ തോട് പുനർജ്ജനിക്കുന്നു

IMG_20190510_094859

Image 7 of 7

കാട്ടാക്കട ഗ്രാമ പഞ്ചായത്ത്, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, വിവിധ രാഷ്ട്രീയ – യുവജന – സന്നദ്ധ സംഘടനകൾ, മാധ്യമ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുൾപ്പെടുന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുളത്തുമ്മൽ തോടിനെ മാലിന്യ മുക്തമാക്കി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിച്ചു… ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷയായി. ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റോയ് മാത്യു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.