ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം

FB_IMG_1564983593130

Image 1 of 1

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പിന്റെ കീഴിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീ.എ.ഉദയകുമാറിന്റെ നേതൃത്വത്തിൽ ചേർന്നു. ജലസമൃദ്ധി പദ്ധതി നടപ്പാക്കുന്നതിൽ തികച്ചും അഭിമാനകരമായ നിലയിലാണ് ജലസേചന വകുപ്പിന്റെ പ്രവർത്തനം. ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണം ആഗസ്റ്റ്‌ 15 ന് ആരംഭിച്ചു മൂന്നു മാസം കൊണ്ട് പൂർത്തിയാക്കുക, അന്തിയൂർക്കോണം തോടിൽ പൂർത്തിയാക്കിയ 4 തടയണകൾക്കു പുറമെ ഒരെണ്ണം കൂടി നിർമ്മിക്കുക, നടന്നു വരുന്ന കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുക, പുതുതായി അനുമതി ലഭിച്ച 3 കുളങ്ങളുടെ (മൈലാടി കുളം, കോട്ടയിൽ കുളം, തുറവൂർ കുളം) ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവർത്തി ആരംഭിക്കുക, ഈ വർഷം ബഡ്ജറ്റിൽ അനുവദിച്ച 2 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള പദ്ധതി രേഖ ചർച്ചയുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്തി 15 ദിവസത്തിനുള്ളിൽ സമർപ്പിക്കുക എന്നിവയാണ് കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ. ഇതോടൊപ്പം കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ, വിളപ്പിൽ പഞ്ചായത്തിലെ വെള്ളൈക്കടവ് എന്നിവിടങ്ങളിൽ മൈക്രോ ഇറിഗേഷൻ പദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപെട്ടു കർഷക യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിനും വിളപ്പിൽശാല തോടിന്റെയും, കരിങ്ങൽ തോടിന്റെയും നവീകരണത്തിനുള്ള വിശദമായ പ്രൊപോസൽ തയ്യാറാക്കുന്നതിനും നിലവിലെ ചീർപ്പുകളിൽ ഷീറ്റ് വേണ്ട സ്ഥലങ്ങളിൽ അവക്കുള്ള പ്രൊപോസൽ തയ്യാറാക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ജലസേചന വകുപ്പിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.