ജലസമൃദ്ധി ക്യാമ്പുകളെ തൊട്ടറിഞ്ഞ് ടി.എൻ.സീമ.

image2

Image 1 of 1

കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി എൻ.എസ്.എസ് ക്യാമ്പുകൾ നാട് ഏറ്റെടുത്തു. കുട്ടികൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും ഹരിതകേരള മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, ഐ. ബി. സതീഷ് എം.എൽ.എ എന്നിവർ ഇന്ന് രാവിലെ മുതൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. നവീകരിച്ച കൈത്തോടുകളും കുളങ്ങളും സന്ദർശിച്ച് വിദ്യാർത്ഥികളോട് ഹരിത കേരളം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത കുറിച്ച് കുട്ടികളുമായി സംവദിച്ചു. ,ഡിസംബർ 23 ന് ആരംഭിച്ച ക്യാമ്പുകളുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിൽ ഇതിനോടകം 2732 വീടുകളിൽ ജലസമൃദ്ധി സന്ദേശവും ലഖുലേഖകൾ വിതരണം ചെയ്തു. വീട്ടുകാരോടൊപ്പം തൈകൾ നട്ടും വൃക്ഷങ്ങൾക്ക് തടമെടുത്തും മഴക്കുഴികൾ നിർമ്മിച്ചും വിദ്യാർത്ഥികൾ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ ജലസന്ദേശയാത്ര, ജലസമൃദ്ധി ഉൾക്കൊള്ളിച്ച കരോളുകൾ, കവിയരങ്ങ് എന്നിവ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു. 5 ദിവസങ്ങളിലായി വിവിധ വകുപ്പ്കളുടെ ജില്ലാതല ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ചു. ഇന്ന് വൈകുന്നേരം ഒൻപത് കേന്ദ്രങ്ങളിൽ തെരുവ് നാടകങ്ങൾ, ഫ്ലാഷ് മോബ്, നാടൻ പാട്ടുകൾ എന്നിവ അടങ്ങിയ കലാ സന്ധ്യ അരങ്ങേറി. ലാന്റ് യൂസ് ബോർഡ് സംസ്ഥാന കമ്മീഷണർ എ. നിസാമുദീൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി. ഹരിലാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഡി.ആർ. ബിജുദാസ് എന്നിവർ പങ്കെടുത്തു.