കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ ജലസമൃദ്ധിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്നു. അഡ്വ.ഐ.ബി.സതീഷ് എം.എല്‍.എ, ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ എ.നിസാമുദ്ദീന്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ ബിജു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ യാഗത്തില്‍ പങ്കെടുത്തു. വരുന്ന തുലാ വര്‍ഷത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള പരിപാടികള്‍ക്ക് യോഗത്തില്‍ തീരുമാനമായി.