നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നിയോ ജക മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും നടപ്പിലാക്കുന്നതിനൊപ്പം ജല ക്ലബ്ബുകള്‍, ജലമിത്രങ്ങള്‍ എന്നീ സംഘടനാ സംവിധാന ങ്ങളുടെ ശാക്തീകരണത്തിലൂടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലും എല്ലാ വിഭാഗം ജനങ്ങളിലും പദ്ധതി എത്തിക്കുക എന്ന വലിയൊരു വെല്ലുവിളി കൂടി ഏറ്റെടുക്കാനായി. ആദ്യ വര്‍ഷത്തില്‍, പ്രഖ്യാപിച്ച 15 ഇന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിനു പുറമെ ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിംഗ്, പാറക്വാറിയില്‍ നിന്നുള്ള കിണര്‍ റീചാര്‍ജിംഗ്, 150 പുതിയ കാര്‍ഷിക കുളങ്ങള്‍, തോടുകളുടെ പുനരുജ്ജീവനം, എന്‍.എസ്.എസ് ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും വിജയകരമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞു.