ജലമിത്ര സംഗമം

jmi1

Image 1 of 16

മണ്ഡലത്തിലെ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത ജലമിത്രങ്ങളുടെ ആദ്യ സംഗമം 2017 ജൂലൈ 8ന് മലയിന്‍കീഴ് ജി.എച്ച്.എസ്സ് ല്‍ ചേര്‍ന്നു. ജലമിത്ര സംഗമത്തിന്‍റെ ശില്‍പശാല ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. സമാപനയോഗം ബഹുമാനപ്പെട്ട മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനായി. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദീന്‍.എ, പ്രവീണ്‍ പരമേശ്വരന്‍, ശുചിത്വമിഷനംഗം ജ്യോതിഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ചന്ദ്രന്‍ നായര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി. അനില്‍കുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എല്‍. വിജയരാജ്, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിത എസ്, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മല്ലികാവിജയന്‍ എസ്,, നേമം ബ്ലോക്ക് പ്രസിഡന്‍റ് ശകുന്തളകുമാരി, വൈസ്പ്രസിഡന്‍റ് വിളപ്പില്‍ രാധാകൃഷ്ണന്‍, ജി.സ്റ്റീഫന്‍, റോയ്മാത്യു, ഹരികൃഷ്ണന്‍, വി.ഹരിലാല്‍, വേണു തോട്ടുംകര, കെ അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.