കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ അടുത്തറിയാൻ…

308107530_637614681066761_8016954474809809040_n

Image 1 of 8

കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ അടുത്തറിയാൻ…
കില UNEP സഹായത്തോടെ നടപ്പിലാക്കി വരുന്ന ecoDRR പദ്ധതി ദേശവ്യാപകമായി നടപ്പിലാക്കുന്നതിനായി സംഘടിപ്പിച്ച ദ്വിദിന പരിശീലനത്തിൽ പങ്കെടുക്കുന്ന ചത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഒഡിഷ, കർണാടക, തമിഴ്നാട്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ പദ്ധതിയുടെ UNEP പ്രോജക്ട് കോർഡിനേറ്റർ ആയ ലഡാക്ക് സ്വദേശി ശ്രീ. മുഹമ്മദ് ഹസ്നേയിന്റെ നേതൃത്വത്തിൽ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കുറച്ച് നേരം അവർക്കൊപ്പം ഇന്ന് ചിലവഴിക്കാനായി…
കില ഫാക്കൽറ്റികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്നദ്ധ സംഘടന പ്രതിനിധികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഓരോ സ്ഥലത്തും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സംഘത്തിന് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു…
രാവിലെ നടന്ന സെഷനിൽ പദ്ധതിയുടെ വിവിധ ഘട്ടങ്ങളും കൈവരിച്ച നേട്ടങ്ങളും സ്ഥലപര സാങ്കേതിക വിദ്യകളുടെ സാധ്യതയുമെല്ലാം ഭൂവിനിയോഗ ബോർഡ് കമ്മിഷണർ നിസാമുദീൻ സാറും സംഘവും അവതരിപ്പിച്ചു…
രാവിലത്തെ സെഷനും തുടർന്നുള്ള ഫീൽഡ് സന്ദർശനവും പദ്ധതിയെ വളരെ അടുത്തറിയാൻ കഴിഞ്ഞുവെന്ന സന്ദർശക ടീമിന്റെ വിലയിരുത്തൽ ടീം ജലസമൃദ്ധിയുടെ കൂട്ടായ്മയുടെ വിജയമായി കാണുന്നു…
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടായ്മയുടെ, സംയോജനത്തിന്റെ, ജനകീയതയുടെ ഈ മാതൃക നടപ്പിലാക്കാൻ കഴിയട്ടെ…
ഒപ്പം ജലസമൃദ്ധിയുടെ അടുത്ത ഘട്ടത്തിനായുള്ള പ്രായോഗിക പ്രവർത്തനങ്ങളുമായി നമുക്കും മുന്നേറാം…
നമുക്കായ്… നാളെക്കായ്…
വരുംതലമുറയ്ക്കായ്…
ജലസമൃദ്ധി…