ജലസമൃദ്ധി അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്നു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ ജലസമൃദ്ധിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്നു. അഡ്വ.ഐ.ബി.സതീഷ്‌ എം.എല്‍.എ, ഭൂവിനിയോഗ ബോര്‍ഡ്‌ കമ്മിഷണര്‍ എ.നിസാമുദ്ദീന്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ ബിജു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികള്‍ എന്നിവര്‍ യാഗത്തില്‍ പങ്കെടുത്തു. വരുന്ന തുലാ വര്‍ഷത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള പരിപാടികള്‍ക്ക് യോഗത്തില്‍ […]

Read More »

ജലസമൃദ്ധി പദ്ധതി – ഓസോണ്‍ ദിനാചരണം – നെയ്യാറിന്‍റെ തീരത്ത് മുളത്തൈകള്‍ നട്ടു.

വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നെയ്യാറിന്‍റെ തീരത്ത് മുളതൈകള്‍ നട്ടു. കീഴാറൂര്‍ പാലത്തിന് സമീപം തൈകള്‍ നട്ട് ശ്രീ.ഐ.ബി സതീഷ്.എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. അജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ആര്‍. സുനില്‍കുമാര്‍, ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ റവ. ബിനോയ് പട്ടാര്‍ക്കളം, അദ്ധ്യാപിക ബീന, സോഷ്യല്‍ ഫോറസ്റ്ററി ഓഫീസര്‍ ശ്രീ.അജിത്ത് എന്നിവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത കുളങ്ങളില്‍ സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ഉള്‍നാടന്‍ മത്സ്യ കൃഷി വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ 5 കുളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയം കൈവരിച്ച ഉള്‍നാടന്‍ മത്സ്യകൃഷി ഈ വര്‍ഷം 50 കുളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനാണ് ജലസമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ ഉദ്ഘാടനം മാറനല്ലൂര്‍ […]

Read More »

ജലസമൃദ്ധി വേസ്റ്റ് മാനേജ്മെൻറ് ക്ലാസ്

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് മലയിൻകീഴ് ഗവ.ഗേള്‍സ്‌ എച്ച്.എസില്‍ ജലസമൃദ്ധി വേസ്റ്റ് മാനേജ്മെൻറ് ക്ലാസ് സംഘടിപ്പിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹരിത വിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ സഹായത്തോടെ ബോധവൽക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് വേസ്റ്റ് മാനേജ്മെൻറ് ക്ലാസ് സംഘടിപ്പിച്ചത്.         

Read More »

പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനട ഗവൺമെന്റ് യു.പി സ്കൂളില്‍ മഴവെള്ള സംപോക്ഷണി സ്ഥാപിച്ചു

പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനട ഗവൺമെന്റ് യു.പി സ്കൂളില്‍ കിണർ സംപോക്ഷണി സ്ഥാപിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും ഗവൺമെന്റ് സ്കൂളുകളിൽ ഘട്ടം ഘട്ടമായി മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി ഗവ. യു.പി.എസ് നേമം, ഗവ. എൽ.പി.എസ് മച്ചേൽ, ഗവ. എച്ച്. എസ്.എസ്. കുളത്തുമ്മൽ, ഗവ. എച്ച്.എസ്.എസ് വിളവൂർക്കൽ, ഗവ.ജി.എച്ച്.എസ്. കണ്ടല എന്നീ സ്കൂളുകളില്‍ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കിയിരുന്നു. തുടർന്ന് മണ്ഡലത്തിലെ 10 […]

Read More »

ജലസമൃദ്ധിയിലൂടെ മത്സ്യസമൃദ്ധിയും…

പണ്ടൊക്കെ കടലില്‍നിന്നോ കായലില്‍ നിന്നോ പിടിക്കുന്ന പിടയ്ക്കുന്ന മീനാണ് കിട്ടിയിരുന്നത്. എന്നാല്‍ ഇന്ന് മംഗലാപുരത്തുനിന്നോ തൂത്തുക്കുടിയില്‍ നിന്നോ വിശാഖപട്ടണത്തു നിന്നോ മീന്‍ വണ്ടി കയറി വരണം. കുന്നോളം വിലകൊടുത്ത്, രാസവസ്തുവില്‍ മുക്കിയതും കേടായതും വിഷലിപ്തമായതുമായ മത്സ്യം വാങ്ങിക്കഴിക്കേണ്ടതായ ഗതികേടിലാണ് മലയാളികള്‍. കുറെ ദശാബ്ധങ്ങള്‍ക്ക് മുമ്പ് ഉപ്പ് മാത്രമായിരുന്നു മത്സ്യം സംസ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നീടത് ഐസിലേക്ക് മാറി. അവിടുന്ന് അമോണിയയിലേക്ക്, അതും കഴിഞ്ഞ് ശവശരീരം കേടാകാതെ സൂക്ഷിക്കാനുള്ള ഫോര്‍മാല്‍ഡിഹൈഡ് എന്ന ഫോര്‍മാലിനിലേക്ക്. ക്യാന്‍സര്‍ രോഗത്തിനു വരെ കാരണമാകാവുന്ന രാസവസ്തുവായ […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളത്തുമ്മൽ തോട് മാലിന്യ മുക്തമാക്കുന്നു

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെയും മാറനല്ലൂർ പഞ്ചായത്തിലേയും 11 വാർഡിലൂടെ 15 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന നെയ്യാറിന്റെ കൈവഴിയായ കുളത്തുമ്മൽ തോടിനെ മാലിന്യ മുക്തമാക്കുവാനും തോടിന്റെ ഒഴുക്ക് പുന:സ്ഥാപിക്കുവാനുമുള്ള നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി സംഘാടക സമിതി യോഗം കാട്ടാക്കട പഞ്ചായത്ത് ഹാളിൽ ചേർന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ജനങ്ങളെ തോടിന്റെ നിലവിലെ സ്ഥിതിയും തോട് സംരക്ഷണത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിന് സെപ്തംബർ 5 ന് നീർത്തട യാത്ര സംഘടിപ്പിക്കുവാൻ […]

Read More »

സ്കൂള്‍ കുട്ടികൾക്ക് ശുചിത്വ മിഷന്‍റെ സഹായത്തോടെ മാലിന്യ സംസ്കരണത്തില്‍ ബോധവൽക്കരണം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹരിത വിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷനിന്‍റെ സാങ്കേതിക സഹായത്തോടെ സ്കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു സ്കൂള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് പെൻ കളക്ഷൻ ബോക്സ്‌ പ്ലാസ്റ്റിക് കളക്ഷൻ ബോക്സ്‌, പേപ്പർ കളക്ഷൻ ബോക്സ്‌ എന്നിവ സ്ഥാപിക്കുക, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുവാൻ അനുയോജ്യമായ ഉറവിടമാലിന്യ സംവിധാനം ഒരുക്കുക, ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമായും നടപ്പിലാക്കുക എന്നിവ പ്രാവര്തികമാക്കുന്നതിനായി മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ശുചിത്വ മിഷന്‍ […]

Read More »

കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ അടുത്ത ഘട്ടമായി മണ്ഡലത്തിലെ 68 സ്കൂളുകളും 2018 നവംബർ 1 നു ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഹരിത കേരളം മിഷൻ വിഭാവന ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്ന ആശയതിലധിഷ്ടിതമായാണ് ലക്ഷ്യം കൈവരിക്കുന്നത്. ഹരിത വിദ്യാലയത്തിലേക്കുള്ള ഒന്നാമത്തെ ചുവടുവെപ്പാണ് ശുചിത്വ വിദ്യാലയങ്ങൾ. ശുചിത്വ മിഷനുമായി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രാരംഭഘട്ടമെന്ന നിലക്ക് എല്ലാ സ്കൂളുകളിലും വിവിധങ്ങളായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും […]

Read More »

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ശുചിത്വ – മാലിന്യ സംസ്കരണ പ്രവർത്തനങ്ങള്‍…

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടമായ ജൈവസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കേണ്ട ശുചിത്വ – മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ശ്രീ. ഐ. ബി. സതീഷ് എം.എൽ. എയുടെയും ജില്ലാ കളക്ടറുടെയും സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറേറ്റിൽ ചേർന്നു.         

Read More »