വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി യുടെ ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വരുന്ന ഒരു വര്‍ഷം ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു രൂപ രേഖ തയ്യാറാക്കുന്നതിനുമായി സംഘാടക സമിതി തീരുമാനിച്ചു. തുടക്കം വര്‍ഷം എന്ന നിലയില്‍ ചില പ്രവര്‍ത്തനങ്ങള്‍ പരീക്ഷണ അടിസ്ഥാനത്തിലായിരുന്നു ഏറ്റെടുത്തത്. ജനങ്ങളില്‍ വിവിിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ മനസ്സിലാക്കിയും, വിദഗ്ദന്‍മാരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചും, ഓരോ പ്രവര്‍ത്തനത്തിന്‍റെയും ഗുണഫലം വിലയിരുത്തിയുമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇതിനായി ഒരു നിശ്ചിത ചോദ്യാവലി തയ്യാറാക്കി ജനപ്രതിനിധികള്‍ക്ക് നല്‍കി വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്തത്. പ്രധാനമായും രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്ന ചോദ്യാവലിയില്‍ ആദ്യ ഭാഗത്ത് 2017-18 വര്‍ഷത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും രണ്ടാം ഭാഗത്തില്‍ 2018-19 വര്‍ഷത്തെ കര്‍മ്മ പദ്ധതി സംബന്ധിച്ചുള്ള ചോദ്യങ്ങളുമായിരുന്നു. ചോദ്യാവലി നല്‍കിയതിന് പുറമെ ജനപ്രതിനിധികളുമായി നേരിട്ടും ടെലിഫോണ്‍ മുഖാന്തരവും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇത് കൂടാതെ ഈ ഒരു വര്‍ഷം നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെ ഭാഗമായി കണ്ടെത്തിയ വിവരങ്ങളും, താഴെ തട്ടിലെ ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളും ക്രോഡീകരിച്ചാണ് 2018-19 പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
projectreport2018-19