ലക്ഷം വൃക്ഷം ലക്ഷ്യം

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധിയുടെ ഭാഗമാണ് ലക്ഷം വൃക്ഷം ലക്ഷ്യം എന്ന പദ്ധതി. ഇതിനായി കാർഷിക വർഷാരംഭ ദിനമായ ഏപ്രിൽ 14 ന് നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമ പഞ്ചായത്തുകളിൽ ജലസമൃദ്ധിയ്ക്കായ് ഒരു പുതുനാമ്പ് എന്ന പേരിൽ ഫല വൃക്ഷ വിത്തുകൾ പാകുന്ന പ്രവർത്തനത്തിന് തുടക്കമിട്ടിരുന്നു. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഒരു ലക്ഷം ഫലവൃക്ഷ തൈകൾ നടുക എന്നതായിരുന്നു. വാർഡ് അടിസ്ഥാനത്തിൽ നടന്ന പ്രവർത്തനത്തിന്റെ ഭാഗമായി 75,000 വൃക്ഷതൈകൾ […]

Read More »

ലക്ഷം വൃക്ഷം ലക്ഷ്യം – പഞ്ചായത്ത്തല അവലോകനം

വാര്‍ഡ് തലത്തില്‍ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുന്നതിന്‍റെ പഞ്ചായത്ത് തല അവലോകനം ഭൂവിനിയോഗ കമ്മീഷണര്‍, കുടുംബശ്രീ എ.ഡി.എം.സി. പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ 3 മെയ് 2017 ല്‍ മലയിന്‍കീഴ്, മാറനെല്ലൂര്‍ പഞ്ചായത്തുകളില്‍ നടന്നു.         

Read More »

ലക്ഷം വൃക്ഷം ലക്ഷ്യം ഉദ്ഘാടനം (മലയിന്‍കീഴ് പഞ്ചായത്ത്‌)

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ പ്രശസ്ത കവി ശ്രീ. മുരുകന്‍ കാട്ടാക്കട, പ്രൊഫസര്‍. രാജശേഖരന്‍ നായരുടെ വസതിയില്‍ വൃക്ഷത്തിന്‍റെ വിത്ത് പാകിക്കൊണ്ട് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അനിത, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ചന്ദ്രന്‍ നായര്‍, ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ, തുടങ്ങിയവര്‍ വിത്ത് പാകി ക്കൊണ്ട് പങ്കാളികളായി.         

Read More »

ലക്ഷം വൃക്ഷം ലക്ഷ്യം ഉദ്ഘാടനം (വിളപ്പില്‍ പഞ്ചായത്ത്‌)

മണ്ഡലതല തുടക്കം 14/04/2017 കര്‍ഷകദിനത്തില്‍ പ്രശസ്ത സിനിമാനടന്‍ ശ്രീ. ജഗതി ശ്രീകുമാറിന്‍റെ വസതിയില്‍ പ്രശസ്ത കവി പ്രൊഫസര്‍. മധുസൂധനന്‍ നായര്‍ വൃക്ഷത്തിന്‍റെ വിത്ത് പാകി ക്കൊണ്ട് തുടക്കം കുറിച്ചു. ശ്രീ. ഐ. ബി. സതീഷ് എം.എല്‍.എ., ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എല്‍. വിജയരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കാളികളായി.         

Read More »

ലക്ഷം വൃക്ഷം ലക്ഷ്യം ആലോചനാ യോഗം

റസിഡന്‍സ് അസോസിയേഷനുകളുടെയും യുവജനസംഘടനകളുടെയൂം പ്രതിനിധികളുമായി ആലോചനാ യോഗം 2017 ഏപ്രില്‍ 12 മലയിന്‍കീഴ് ദ്വാരക ആഡിറ്റോറിയത്തില്‍ വച്ച് ശ്രീ. ഐ. ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.         

Read More »