“പൂവിളി 2024” പുഷ്പ കൃഷി റിപ്പോര്‍ട്ട്

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് തയാറാക്കിയ “പൂവിളി 2024” പുഷ്പ കൃഷി റിപ്പോര്‍ട്ട് – തിരുവനന്തപുരം ജില്ല. മുൻമന്ത്രി ശ്രീ.ആൻ്റണി രാജു പ്രകാശനം ചെയ്ത റിപ്പോർട്ട് ഏറ്റുവാങ്ങി… റിപ്പോര്‍ട്ട്‌ പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതലായി പുഷ്പകൃഷി ചെയ്യുന്ന കാട്ടാക്കട നിയോജക മണ്ഡലത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച് 24 ഏക്കറിലധികം വര്‍ധനവ് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കൃഷി 93 ഏക്കറിന് പുറത്താണ്. പുഷ്പ കൃഷി പൊതുവില്‍ ലഭാകരമാണെങ്കിലും 30 വയസ്സിനു താഴെ പുഷ്പ കൃഷിയില്‍ ഏര്‍പ്പെടുന്ന […]

Read More »

നമ്മുടെ ഓണം, നമ്മുടെ പൂക്കൾ

2022 ജൂൺ 9 നേമം block ഓഫീസിൽ വെച്ച് അന്നത്തെ ഭൂവിനിയോഗ കമ്മീഷണർ ശ്രീ നിസാമുദീൻ സാറുമൊത്ത് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും കൃഷി ഓഫീസർമാരുടെയും യോഗം : അന്നാണ് ഓണക്കാലത്തെ അത്തപൂക്കളത്തിനുള്ള പൂകൃഷി എന്ന ആശയം അവതരിപ്പിച്ചത്. അപ്പോൾ മനസിൽ തെളിഞ്ഞിരുന്ന ചിത്രം അത്തം മുതൽ അർദ്ധരാത്രിയിൽ പൂ തേടി തോവാളയിലേക്ക് ആഘോഷപൂർവം പായുന്ന ചെറുപ്പക്കാരുടെതായിരുന്നു എത്ര ടൺ പൂക്കളാണെന്നോ നമ്മുടെ നാട്ടിൻപുറങ്ങളിലേക്ക് വന്ന് നിറഞ്ഞത്. ആദ്യ പ്രതികരണങ്ങൾ ആശാവഹമായിരുന്നില്ല…… തോവാളയല്ല കാട്ടാക്കാട’ മണ്ണ് പൂ കൃഷിക്കുതകുന്നതല്ല. […]

Read More »

IoT അധിഷ്ഠിത കാട്ടാക്കട മണ്ഡലം:ഡാറ്റാ വിശകലന പഠനവും ചർച്ചയും.

ആദ്യ IoT അധിഷ്ഠിത പഞ്ചായത്തായി കാട്ടാക്കട ഗ്രാമ പഞ്ചായത്ത് മാറുന്നതെങ്ങനെയെന്ന് പറഞ്ഞിരുന്നല്ലോ? ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ IoT അധിഷ്ഠിത മണ്ഡലമാകാനുള്ള പരിപാടികളുമായി കാട്ടാക്കട നിയോജക മണ്ഡലം. മുന്നോട്ട്……. പദ്ധതിയുടെ ആദ്യഘട്ടമായി IoT അധിഷ്ഠിത സ്മാർട്ട് പഞ്ചായത്താക്കിയ കാട്ടാക്കട പഞ്ചായത്തിൽ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തന വിലയിരുത്തലും ഡാറ്റാ വിശകലത്തിനും ഭാവി സാധ്യതകൾ ആരായുന്നതിനുമായി ട്ടായി ഇന്ന് റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു. ഒരു നാട്ടിലെ വിവിധ വിഷയങ്ങൾ ശാസ്ത്രീയമായ രീതിയിലൂള്ള വിശകലനത്തിലൂടെ ജനങ്ങളുടെ ജീവിത ഗുണ നിലവാരം ഉയർത്തുകയും […]

Read More »

IoT മണ്ഡലം: വിദഗ്ധരുടെ സന്ദർശനം

ഡോ.റോഷൻ ശ്രീവാസ്തവ (അസോ: പ്രൊഫസർ, പ്രോജക്ട് ഡയറക്ടർ, ഇന്നവേഷൻ ഹബ് ഐ.ഐ.ടി തിരുപ്പതി), മേജർ ജനറൽ രാജേന്ദർ (സി.ഇ.ഒ, ഐ.ഐ.ടി തിരുപൂർ), icfoss ഡയറക്ടറുടെ നേതൃത്വത്തിലെ സംഘം എന്നിവരുമായി ചർച്ച നടത്തി… കാട്ടാക്കട മണ്ഡലത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായവും പുതിയ പദ്ധതികൾക്ക് സഹകരണവും ഇന്നത്തെ ചർച്ചകളിലൂടെ ഉറപ്പുവരുത്താനായി…         

Read More »

ജലസമൃദ്ധി: കലക്ടറേറ്റ് യോഗം

ജലസമൃദ്ധി മുതൽ കാർബൺ ന്യൂട്രെൽ കാട്ടാക്കട വരെ…… ആറ് പഞ്ചായത്തുകളിലും കാലാവസ്ഥാ നീരിക്ഷണത്തിനായി ആട്ടോമാറ്റിക് വെതർ സ്റ്റേഷൻ 56 സ്ഥാപനങ്ങളിൽ സൗരോർജം …… ഇവിടെ നിന്നും പുതിയ ലക്ഷ്യങ്ങളിലേക്ക് ……. 2016 ൽ ജില്ലാ കളക്ടറായിരുന്ന വെങ്കിട സേപതിIAS ജില്ലയിലെ ഉദ്യോഗസ്ഥ തല യോഗം വിളിച്ചു ചേർത്തിരുന്നു. അന്നാണ് അവിടെ വച്ചാണ് ജലം വികസനത്തിൻ്റെ പ്രാഥമിക കണികയാണെന്ന കാഴ്ചപ്പാടും ജലസമൃദ്ധി എന്ന ആശയവും അവതരിപ്പിച്ചത്. ഭൂവിനിയോഗ ബോർഡ് കമ്മീഷൺ ശ്രീ എ നിസാമുദീൻ (ഇന്ന് A നിസാമുദീൻ […]

Read More »

രാജ്യത്തെ ആദ്യ ഐ.ഒ.ടി അധിഷ്ഠിത മണ്ഡലമാകാനൊരുങ്ങി കാട്ടാക്കട.

കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളിൽ നിന്നുള്ള ഡാറ്റകൾ (വിവരങ്ങൾ) പൊതുജനങ്ങൾക്ക് കാണാനാവുന്ന ഡിസ്പ്ലേ (സ്ക്രീൻ) സംവിധാനം ഇന്നു കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിച്ചു. വായുമലിനീകരണ തോത് തൽസമയം, ജലനിരപ്പ് തൽസമയം, ഊർജ്ജ ഉപഭോഗം തൽസമയം, മഴ, ഈർപ്പം, കാറ്റ്, താപനില എന്നിവയും തൽസമയം ഇതുവഴി അറിയാനാകും. കേരളത്തിലെ ആദ്യ IoT അധിഷ്ടിത പഞ്ചായത്തായി കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാട്ടാക്കട പഞ്ചായത്ത് മാറി. വിവര സാങ്കേതിക മേഖല അനുദിനം വളരുകയാണ്. വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് […]

Read More »

ജലസ്രോതസ്സുകളില്‍ മാലിന്യ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

കാട്ടാക്കട ഠൗണിലൂടെയാണ് കുളത്തുമ്മൽ തോട് ഒഴുകുന്നത്. 11.5 കി.മീറ്റർ ഒഴുകി കീഴാറൂർ വച്ച് നെയ്യാറിൽ അലിയുന്നു. ജലസമൃദ്ധിയുടെ ഭാഗമായി കളക്ടർ കൂടി പങ്കെടുത്ത നീർതട യാത്ര തുടർന്ന് നടന്ന നവീകരണ പ്രവർത്തനങ്ങൾ. അന്നുതന്നെ ഓർമ്മപ്പെടുത്തിയതാണ് ഈ നീർചാലിനെ പരിപാലിക്കാനുള്ള ഉത്തരവാദിത്വത്തെ കുറിച്ച്. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ അനിൽകുമാറും ഗ്രാമ പഞ്ചായത്തംഗങ്ങളുമായി കുളത്തുമ്മൽ തോടൊഴുകും വഴിയിലൂടെ കുറച്ചു നടന്നു. പൗരബോധത്തെ കുറിച്ചോർത്ത് ലജ്ജ കൊണ്ട് തല താഴ്ത്താതിരിക്കുന്നതെങ്ങനെ? മാലിന്യ വാഹിയായി മാറിയിരിക്കുന്നു ഒരു നീർച്ചാൽ. ഹോട്ടൽ മാലിന്യമുൾപ്പെടെ […]

Read More »

നമ്മുടെ ഓണം… നമ്മുടെ പൂക്കൾ… ഇത്തവണ നൂറേക്കറിനടുത്ത്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടത്തുന്ന കൃഷി. ഇത്തവണ പലയിടത്തും പച്ചക്കറിയുമുണ്ട്. വിളപ്പിൽശാല സരസ്വതി കോളേജ് ഇന്ന് പുതിയ തുടക്കം കുറിച്ചു. മുറ്റത്തൊരു പൂന്തോട്ടം ഒരു മുറം പച്ചക്കറി. വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ ഒരുക്കുന്നത്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൂടി അണിനിരക്കുന്നതോടെ ഓണക്കാലം വർണാഭമാകും നമ്മുടെ കാട്ടാക്കടയിൽ.         

Read More »

ജലസമൃദ്ധിയിൽ നിന്ന് ജൈവസമൃദ്ധിയിലേക്ക്…

മറ്റൊരു യാത്രക്ക് ഒരുങ്ങുകയാണ് കാട്ടാക്കട മണ്ഡലം… ജലസമൃദ്ധിയിൽ നിന്നും ജൈവസമൃദ്ധിയിലേക്ക്… ഇന്ന് ആദ്യ കൂടിയിരിക്കൽ… ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ,ഭൂവിനിയോഗ കമ്മീഷണർ, തഹസിൽദാർ, ബിഡിഒ, കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ, MKSP പ്രതിനിധികൾ തുടങ്ങിയവരായിരുന്നു ഒരുമിച്ചുണ്ടായിരുന്നവർ… കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 122 വാർഡുകളിലുമായി കൃഷി യോഗ്യമായ ഭൂമി കണ്ടെത്തി കാർഷികോത്പാദനം വർദ്ധിപ്പിച്ച് സുരക്ഷിത കാർഷിക വിളകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, അവയുടെ വിപണനം… ഇവയെ സംബന്ധിച്ചായിരുന്നു ഇന്നത്തെ ആലോചന… കാട്ടാക്കട നിയോജകമണ്ഡലത്തിലെ മുഴുവൻ തരിശു ഭൂമിയും കൃഷിക്ക് അനുയോജ്യമായതും […]

Read More »

നമ്മുടെ ഓണം, നമ്മുടെ പൂക്കൾ 2024

ചിങ്ങമാസം വരവായി… ഓണപൂക്കൾ വിരിയാറായി… നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതിക്ക് തുടക്കമായി… ചെറിയ തുടക്കത്തിൽ നിന്നു തുടങ്ങിയ വലിയ മുന്നേറ്റം… ഇത്തവണയും പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം 25 ഏക്കറിലധികം. പഞ്ചായത്തിലെ കൊറണ്ടിവിളയിലെ ആറ് ഏക്കർ ഭൂമിയിൽ പൂകൃഷിക്ക് തുടക്കമായി. കാട്ടാക്കടയിൽ രണ്ടര ഏക്കറിലെ പൂകൃഷിക്കും തുടക്കമായി. വിളവൂർക്കൽ പഞ്ചായത്തിലും രണ്ട് ഹെക്ടറിൽ തുടക്കമായി.         

Read More »