കര്‍മ്മപദ്ധതികള്‍

പതിനഞ്ചിന കര്‍മ്മപദ്ധതി

ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി വിവിധ ചര്‍ച്ചകളുടെയും ശില്പശാലയുടെയും തീരുമാനപ്രകാരം താഴെ പ്രതിപാദിക്കുന്ന പതിനഞ്ചിന കര്‍മ്മ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര ജലദിനമായ 2017 മാര്‍ച്ച് 22ന് തുടക്കം കുറിക്കുന്നതാണ്. പരിപാടികളെല്ലാം ത്രിത്രല പഞ്ചായ ത്തുകളുടെ നേതൃത്വത്തില്‍ വികസന വകുപ്പുകളുടെ സാങ്കേതിക മേല്‍നോട്ട ത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

1. ജലശുദ്ധി:
നിയോജക മണ്ഡലത്തിലെ 30000 കിണറുകളിലെ ജലപരിശോധന ഇഇഉഡ ന്‍റെ മേല്‍നോട്ടത്തില്‍ മണ്ഡലത്തില്‍ നിന്ന് പരിശീലനം ലഭിച്ച 210 സന്നദ്ധ പ്രവര്‍ത്തകരിലൂടെ (ഒരു പഞ്ചായത്തില്‍ നിന്നും 35 പേര്‍) നടപ്പിലാക്കുന്നു. 2017 ഏപ്രില്‍ 10 ന് ആരംഭിച്ച് മെയ് 10 ന് പൂര്‍ത്തീകരിച്ച് ജലശുദ്ധി കാര്‍ഡ് നല്‍കുന്നതാണ്.

2. കിണര്‍ നിറയ്ക്കല്‍:
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലസുഭിക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ട കാട്ടാക്കട, പളളിച്ചല്‍ പഞ്ചായത്തുകളിലെ എല്ലാ കിണറുകളും 2 വര്‍ഷം കൊണ്ട് റീചാര്‍ജ് ചെയ്യുന്നതാണ്. ബാക്കി 4 പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ആദ്യവര്‍ഷം ബി.പി.എല്‍. കുടുംബങ്ങളുടെ വറ്റുന്ന കിണറുകളും രണ്ടാം വര്‍ഷത്തില്‍ ബി.പി.എല്‍. കുടുംബങ്ങളുടെ വറ്റാത്ത കിണറുകളും തുടര്‍ന്ന് മറ്റുളളവരുടെ കിണറുകളും പൂര്‍ത്തീകരിക്കുന്നതാണ്. ഇതിനായി ഓരോ പഞ്ചായത്തിലും 50 പേര്‍ അടങ്ങുന്ന ലേബര്‍ ബാങ്ക് രൂപീകരിക്കുന്നതാണ്.

3. മഴക്കൊയ്ത്ത്‍:
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന മഴവെളള സംഭരണ പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ച് മണ്ഡലത്തിലെ 5 മുതല്‍ 15 ശതമാനം വരെ ചരിവുളള 4775 ഹെക്ടര്‍ പ്രദേശത്ത് ഹെക്ടറിന് 25 കുഴി എന്ന കണക്കില്‍ ഒരു ലക്ഷം മഴക്കുഴികള്‍ 3 വര്‍ഷം കൊണ്ട് നിര്‍മ്മിക്കുന്നതാണ്.

4. കിണര്‍ വീണ്ടെടുക്കല്‍:
പഞ്ചായത്തുകളിലെ പൊതുകിണുറുകള്‍ വൃത്തിയാക്കി ജലസ്രോതസ് വിപുലപ്പെടുത്തി നവീകരിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ്. പൊതുകിണറുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് ജലം അശുദ്ധമാക്കുന്നത് ജലജാഗ്രതാ സമിതികളുടെ സഹായത്തോടെ തടയുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഇരുമ്പ് വല ഇട്ട് സംരക്ഷിക്കുന്നതുമാണ്. പൊതുകിണറുകളില്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പിലാക്കി സ്ഥിരമായി ജലം ലഭ്യമാക്കുന്നതാണ്. ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയെന്ന രീതിയില്‍ ഒരു പഞ്ചായത്തിലെ 2 പൊതുകിണുറുകള്‍ വീതം ഏറ്റെടുക്കുന്നതാണ്.

5. ലക്ഷം വൃക്ഷം ലക്ഷ്യം:
നിയോജക മണ്ഡലത്തെ ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് മണ്ഡലത്തിലെ 20000 വീടുകളില്‍, വീടൊന്നിന് 5 വൃക്ഷതൈകള്‍, പ്രദേശത്തെ സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ – സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ 2017 ജൂണ്‍ 5 ന് വച്ച് പിടിപ്പിക്കുന്നതാണ്. ഇതിനാവശ്യമായ തൈകള്‍ വനം വകുപ്പ് ലഭ്യമാക്കുന്നതും തൊഴിലുറപ്പ് പദ്ധതിയും ജലക്ലബ്ബുകളുമായി സംയോജിപ്പിച്ച് വീട്ടുവളപ്പില്‍ നട്ടു നല്‍കുന്ന തുമാണ്.

6. വിദ്യയ്ക്കൊപ്പം വിളവ്:
വിദ്യാര്‍ത്ഥികളില്‍ ജലാധിഷ്ഠിത കാര്‍ഷിക ഉല്‍പ്പാദക സംസ്കാരം വളര്‍ത്തുന്നതിനായി മണ്ഡലത്തിലെ തിരഞ്ഞെടുത്ത 6 സ്കൂളുകളില്‍ (ഒരു പഞ്ചായത്തില്‍ നിന്നും ഒന്ന്) മാതൃകാസംരംഭങ്ങള്‍ ആരംഭിക്കുന്നതാണ്. ഇതില്‍ ജല സംരക്ഷണം, ജൈവകൃഷി, മാലിന്യ സംസ്കരണം, മഴക്കൊയ്ത്ത്, മണ്ണ് സംരക്ഷണം എന്നിവയുടെ മാതൃകകള്‍ ഉള്‍കൊളളുന്നതാണ്. സ്കൂളുകളില്‍ രൂപീകൃതമായ ജലക്ലബ്ബുകള്‍ ഇതിന്‍റെ സംഘാടകരും സംരക്ഷകരുമായിരിക്കും.

#ഗ്രാമപഞ്ചായത്ത്സ്കൂള്‍
1മാറനല്ലൂര്‍റസ്സല്‍പുരം എല്‍.പി.എസ്
2മലയിന്‍കീഴ്മലയിന്‍കീഴ് വി.എച്ച്.എസ്.എസ്
3പള്ളിച്ചല്‍കുഴിവിള എല്‍.പി.എസ്
4വിളപ്പില്‍ചൊവ്വള്ളൂര്‍ സ്കൂള്‍
5വിളവൂര്‍ക്കല്‍ഈഴക്കോട് എല്‍.പി.എസ്
6കാട്ടാക്കടകണ്ടന്‍കുളങ്ങര എല്‍.പി.എസ്

7. കയര്‍ ഭൂവസ്ത്രം:
നിയോജക മണ്ഡലത്തിലെ 6 ഗ്രാമപഞ്ചായത്തുകളില്‍ ഓരോ കുളങ്ങള്‍ മാതൃകാ കുളങ്ങളായി തിരഞ്ഞെടുത്ത് പരിസ്ഥിതി സൗഹൃദമായ സംരക്ഷണം ഉറപ്പാക്കുന്നതാണ്. ഇതിനായി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് വശങ്ങള്‍ സംരക്ഷിക്കുകയും പുല്ലും/ഔഷധ സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നതുമാണ്. ഇതിന്‍റെ സാങ്കേതിക മേല്‍നോട്ടം കയര്‍ ഗവേഷണ കേന്ദ്രം നിര്‍വഹിക്കുന്നതാണ്.

#ഗ്രാമപഞ്ചായത്ത്കുളങ്ങള്‍
1മാറനല്ലൂര്‍പ്ലാവിള കുളം
2മലയിന്‍കീഴ്പൂങ്കോട് കുളം
3പള്ളിച്ചല്‍കാട്ടുകുളം
4വിളപ്പില്‍മിണ്ണന്‍കോട് കുളം
5വിളവൂര്‍ക്കല്‍പീച്ചോട്ടുകോണം കുളം
6കാട്ടാക്കടവാകശ്ശേരിക്കോണം കുളം

8. ശാന്തിസ്ഥല്‍:
നിയോജക മണ്ഡലത്തിലെ മലയിന്‍കീഴ് പഞ്ചായത്തിലെ മച്ചിനാട് കുളത്തിനു ചുറ്റുമുളള സ്ഥലത്ത് ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ സാങ്കേതിക മേല്‍നോട്ടത്തില്‍ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ച് പിടിപ്പി ക്കുന്നതാണ്. പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷന്‍ കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നതാണ്. ഇതിനാവശ്യ മായ സാമ്പത്തിക സഹായവും ജൈവവൈവിധ്യ ബോര്‍ഡ് ലഭ്യമാക്കുന്നതാണ്.

9. കാവ് സംരക്ഷണം:
നിയോജക മണ്ഡലത്തിലെ ജൈവവൈവിധ്യ മേഖലകളായ കാവുകളെ സംരക്ഷിക്കുന്നതാണ്. പ്രവര്‍ത്തന മാതൃക വികസിപ്പിക്കുന്നതിനായി കാട്ടാക്കട പഞ്ചായത്തിലെ നാഞ്ചല്ലൂര്‍ ആമച്ചല്‍ കാവ ജൈവവൈവിധ്യ ബോര്‍ഡിന്‍റെയും സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകളുടെയും മേല്‍നോട്ടത്തില്‍ സംരക്ഷിക്കുന്ന താണ്.

10. തൊഴിലുറപ്പ് പദ്ധതി:
2017-18 ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയോജക മണ്ഡലത്തിലെ കുളങ്ങള്‍ സംരക്ഷിക്കുന്നതാണ്. ശുചീകരണത്തിന് പുറമെ വശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട അവശ്യം സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി നടപ്പിലാക്കുന്ന വിധമാണ് ഇത് ആസൂത്രണം ചെയ്തിരിക്കു ന്നത്. ഇതിനായി നേമം ബ്ലോക്കിലെ 5 പഞ്ചായത്ത് പരിധിയില്‍ വരുന്ന 128 കുളങ്ങള്‍ 858 ലക്ഷം രൂപയ്ക്കും കാട്ടാക്കട പഞ്ചായത്തിലെ 10 കുളങ്ങള്‍ 100 ലക്ഷം രൂപയ്ക്കും തൊഴിലുറപ്പ് പദ്ധതിയില്‍ വകയിരുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. (ലിസ്റ്റ് അനുബന്ധമായി നല്‍കിയിരിക്കുന്നു).

11. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന:
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഉള്‍പ്പെടുത്തി വരുന്ന 5 വര്‍ഷക്കാലം കൊണ്ട് 114 കുളങ്ങള്‍ നവീകരിക്കുന്നതിനായി 1013 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ ജല വിഭവ വകുപ്പും 16 കുളങ്ങള്‍ നവീകരിക്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പും ജില്ലാ ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (ലിസ്റ്റ് അനുബന്ധമായി നല്‍കിയിരിക്കുന്നു).

12. മത്സ്യകൃഷി:
നിയോജക മണ്ഡലത്തിലെ കാട്ടാക്കട പഞ്ചായത്തിലെ 6 കുളങ്ങളിലും മാറനല്ലൂര്‍ പഞ്ചായത്തിലെ 4 കുളങ്ങളിലും വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ 1 കുളത്തിലും ശുദ്ധജല മത്സ്യകൃഷി പരിപോഷിപ്പിക്കുന്നതാണ്. പ്രാദേശികമായി രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിലും ഫിഷറീസ് വകുപ്പിന്‍റെ സാങ്കേതിക മേല്‍നോട്ടത്തിലുമാണ് ഇത് നടപ്പിലാക്കുന്നത്.

#ഗ്രാമപഞ്ചായത്ത്കുളങ്ങള്‍
1കാട്ടാക്കടപ്ലാവിള കുളം
2കാട്ടാക്കടപൂങ്കോട് കുളം
3കാട്ടാക്കടകാട്ടുകുളം
4കാട്ടാക്കടമിണ്ണന്‍കോട് കുളം
5കാട്ടാക്കടപീച്ചോട്ടുകോണം കുളം
6കാട്ടാക്കടവാകശ്ശേരിക്കോണം കുളം
7മാറനല്ലൂര്‍പൂങ്കോട് കുളം
8മാറനല്ലൂര്‍കാട്ടുകുളം
9മാറനല്ലൂര്‍മിണ്ണന്‍കോട് കുളം
10മാറനല്ലൂര്‍പീച്ചോട്ടുകോണം കുളം
11വിളവൂര്‍ക്കല്‍വാകശ്ശേരിക്കോണം കുളം

13. ഉദ്യാനവല്‍ക്കരണം:
കുളങ്ങള്‍ ജനസൗഹൃദമാക്കുന്നതിനായി സ്ഥലം ലഭ്യമായ കുളങ്ങളുടെ വശങ്ങളില്‍ ഉദ്യാനവും നടപ്പാതയും നിര്‍മ്മിക്കുന്നതാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെയും പ്രാദേശിക സംരംഭകരുടെയും സഹായത്തോടെ ഇത് നടപ്പിലാക്കുന്നതാണ്. ആദ്യഘട്ടത്തില്‍ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ 3 കുളങ്ങള്‍ 2017-18 ല്‍ ഏറ്റെടുക്കുന്നതാണ്.

#ഗ്രാമപഞ്ചായത്ത്കുളങ്ങള്‍
1മലയിന്‍കീഴ്വടവൂര്‍ക്കോണം കുളം
2മലയിന്‍കീഴ്മാമ്പഴചിറ കുളം
3മലയിന്‍കീഴ്മണപ്പുറം ഇളവന്‍മഠം കുളം

14. നെല്‍കൃഷി വികസനം:
പ്രകൃതിയുടെ ജലസംഭരണികളായ വയലുകള്‍ സംരക്ഷിക്കുന്നതിനും ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനും കാര്‍ഷിക വൃത്തിയിലേയ്ക്ക് പുതുതലമുറ യെ ആകര്‍ഷിക്കുന്നതിനുമായി ആമച്ചല്‍ ഏലായില്‍ സംഘടിത നെല്‍ കൃഷി (ഗ്രൂപ്പ് ഫാമിംഗ്) ചെയ്യുന്നതാണ്. സംസ്ഥാന കൃഷി വകുപ്പിന്‍റെ സാങ്കേതിക മേല്‍നോട്ടത്തില്‍ 2017-18 ല്‍ 2 ഹെക്ടറില്‍ കൃഷി ആരംഭിക്കുന്നതാണ്.

15. തോട് പുനരുജ്ജീവനം:
ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയെന്ന രീതിയില്‍ മണ്ഡലത്തിലെ കടുവാക്കുഴി-കൊല്ലോട്-അണപ്പാട്-മച്ചേല്‍ തോട്ടില്‍ പരിസ്ഥിതി സൗഹൃദമായ മണ്ണ് – ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് വര്‍ഷം മുഴുവന്‍ ജലസാന്നിദ്ധ്യം ഉറപ്പാക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. നീര്‍ച്ചാലിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ പ്രകൃതിക്കനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പു കളുടെ സഹായത്തോടെ ഏകോപിപ്പിച്ച് ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ നീര്‍ത്തടാധിഷ്ഠിതമായി ക്രമപ്പെടുത്തുന്നതും പ്രാദേശിക ജനപങ്കാളിത്തം ഉറപ്പ് വരുത്തി നടപ്പിലാക്കുന്നതുമാണ്.


അനുബന്ധ കര്‍മ്മപദ്ധതികള്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (ജല വിഭവ വകുപ്പ്):

#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്തുക (ലക്ഷം)
1കണ്ടലപുത്തന്‍ കുളം7.00
2കണ്ടലപെരും കുളം10.00
3കരിങ്ങല്‍അരുവിക്കര ഈഴക്കോട്ടുകോണം4.00
4ഓഫീസ് വാര്‍ഡ്നാവക്കോട് കുളം7.00
5കൂവളശ്ശേരികൊങ്ങാംകോട് കുളം8.00
6മണ്ണടിക്കോണംകുവളശ്ശേരി ക്ഷേത്രക്കുളം 16.00
7വേട്ടമംഗലംവേട്ടമംഗലം/ചെക്കാലവിളാകം കുളം8.00
8വേട്ടമംഗലംതേവരക്കോട് കുളം6.00
9ഊരുട്ടമ്പലംകിഴക്കതിന്‍/കിഴക്കതിക്കോണം കുളം5.00
10മാറനെല്ലൂര്‍വാണിയംകോട് കുളം25.00
ആകെ: 86.00
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്തുക (ലക്ഷം)
1മേപ്പൂക്കടമേപ്പൂക്കട കുളം18.00
2അന്തിയൂര്‍ക്കോണംപൂങ്കോടുകോണം കുളം8.00
3അന്തിയൂര്‍ക്കോണംചിറക്കുളം7.00
4ഗോവിന്ദമംഗലംഗോവിന്ദമംഗലം കുളം13.00
5കോവില്‍വിളമാങ്കിടിക്കോണം കുളം12.00
6ഓഫീസ് വാര്‍ഡ്ശാന്തമ്മൂല കുളം8.00
ആകെ: 66.00
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്തുക (ലക്ഷം)
1പാമാംകോട്തച്ചംകോട്ട് കുളം10.00
2മൂക്കുന്നിമലഊരക്കോട്ടുകോണം കുളം10.00
3മൂക്കുന്നിമലചിറക്കുളം12.00
4മൂക്കുന്നിമലനെയ്യാറച്ചാല്‍(മണലുവിള) കുളം10.00
5മൂക്കുന്നിമലകുളത്തറക്കാവ് കുളം15.00
6മൂക്കുന്നിമലമാങ്കോട്ടുകോണം കുളം15.00
7കണ്ണന്‍കോട്പറമ്പില്‍ കുളം36.00
8കുളങ്ങരക്കോണംആയക്കോട് കുളം8.00
9കുളങ്ങരക്കോണംപുലരിയോട്ടു ഊറ്റുകുഴി7.00
10കുളങ്ങരക്കോണംമാറാഞ്ചല്‍ കുളം8.00
11നടുക്കാട്വെന്നിയോട്ടു കുളം8.00
12നടുക്കാട്തെങ്ങുവിള കുളം2.00
13വെള്ളാപ്പള്ളിചിറ്റിക്കോട്ടു കുളം7.00
14വെള്ളാപ്പള്ളിനീലഞ്ചല്‍ കുളം10.00
15മുക്കംപാലമൂട്തട്ടാര്‍ച്ച കുളം7.00
16മുക്കംപാലമൂട്നെടുംകോട്ടുകോണം കുളം15.00
17മുക്കംപാലമൂട്ഊറ്റുകുഴി കുളം2.00
18മുക്കംപാലമൂട്രാമരശ്ശേരി കുളം7.00
19താന്നിവിളപളളിയറക്കോണം കുളം15.00
20വടക്കേവിളകാട്ടു കുളം/ചിറയില്‍ കുളം2.00
21ഭഗവതിനടതൃക്കൈ കുളം10.00
22കേളേശ്വരംഇരട്ടകുളം15.00
23കേളേശ്വരംആറാട്ട്കുളം7.00
24കേളേശ്വരംകാട്ടു കുളം3.00
25ഓഫീസ് വാര്‍ഡ്പാലറ കുളം15.00
26കറ്റച്ച/കട്ടച്ചല്‍ കുളംമണ്ണെണ്ണ കുളം10.00
27വെടിവച്ചാന്‍ കോവില്‍മൈങ്കല്ലിയൂര്‍ കുളം (2.5 ഏക്കര്‍)10.00
28വെടിവച്ചാന്‍ കോവില്‍മുന്‍കുളം (50 സെന്‍റ്)10.00
29കുറിവിളകണിയറ കുളം10.00
30കുറിവിളതിട്ടവേലി കുളം10.00
31അയണിമൂട്കോയിക്കല്‍ കുളം10.00
32അയണിമൂട്പെരിമ്പറാട്ടു കുളം7.00
33അയണിമൂട്ശാസ്താം കോവില്‍ കുളം10.00
34അയണിമൂട്കൊളച്ചില്‍ കുളം2.00
35അയണിമൂട്മേക്കരക്കോണം കുളം15.00
36അയണിമൂട്മുണ്ടാംകുളം15.00
37മൊട്ടമൂട്പറമ്പില്‍ കുളം5.00
38പെരിങ്ങോട്കൈരൂര്‍കോണം കുളം10.00
39ഇടയ്ക്കോട്മുക്കുന്നി ഊറ്റുകുളം5.00
40ഇടയ്ക്കോട്കണ്ണാടി കുളം12.00
41കുറത്തേരിപള്ളിച്ചല്‍ ചിറക്കുളം12.00
42കുറത്തേരിപ്രാവച്ചമ്പലം വലിയ കുളം20.00
43കുറത്തേരിആയില്യം കാവ് കുളം10.00
44പ്രാവച്ചമ്പലംനടുവത്ത്കുളം7.00
45പ്രാവച്ചമ്പലംകാട്ടു കുളം8.00
46പ്രാവച്ചമ്പലംപൂങ്കോട്ടു കുളം20.00
ആകെ: 474.00
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്തുക (ലക്ഷം)
1നൂലിയോട്ഇരട്ട കുളം 210.00
2നൂലിയോട്ഇരട്ട കുളം 18.00
3വിളപ്പില്‍ശാലചെറുവല്ലി കട്ടയ്ക്കാല്‍ കുളം8.00
4പുളിയൂര്‍കോണംഅല്ലേറ്റി കുളം7.00
5പുളിയൂര്‍കോണംരാമേശ്വരം ക്ഷേത്ര കുളം4.00
ആകെ: 37.00
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്തുക (ലക്ഷം)
1കുണ്ടണ്‍മണ്‍ഭാഗംകീനയില്‍ കുളം7.00
2കുരിശൂമുട്ടംകളിയിക്കവിളാകം കുളം22.00
3പുതുവീട്ടുമേലെതാഴെചിറക്കല്‍ കുളം3.00
4പുതുവീട്ടുമേലെവാളിയോട്ടുകോണം കുളം6.00
5ഓഫീസ് വാര്‍ഡ്തോട്ടത്തില്‍ കുളം5.00
6വേങ്കൂര്‍വേങ്കൂര്‍ കുളം7.00
7വേങ്കൂര്‍വിഴവൂര്‍കുളം12.00
8വിഴവൂര്‍വഴുതോട്ടുവിള കുളം15.00
9പെരുകാവ്തുറവൂര്‍ കുളം7.00
ആകെ: 84.00
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്തുക (ലക്ഷം)
1കുരുതംകോട്മരുതുംമൂട് കുളം6.00
2കുരുതംകോട്പാലക്കല്‍ കുളം6.00
3കുരുതംകോട്പയ്യംകോട്ട് കുളം7.00
4ചെമ്പനാകോട്കൊല്ലക്കോണം കുളം6.00
5ചെമ്പനാകോട്തലപ്പാങ്ങല്‍ കുളം6.00
6കാനക്കോട്ചെറ്റാടി കുളം6.00
7കാനക്കോട്പാപ്പനം കുളം10.00
8അമ്പലത്തിന്‍കാലകുളവിയോട് കുളം35.00
9പാറച്ചല്‍കൊല്ലംകോണം പാറയില്‍ കുളം9.00
10പാറച്ചല്‍വെള്ളൂര്‍ കുളം7.00
11ചെട്ടികോണംകാഞ്ഞിരംകാട് കുളം4.00
12തൂങ്ങാംപാറമണ്ണെണ്ണ കുളം5.00
13തൂങ്ങാംപാറമണ്ണാംകോണം കുളം5.00
14എട്ടിരുത്തിപുന്നോട്ടുകോണം കുളം4.00
ആകെ: 116.00

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (മണ്ണ് സംരക്ഷണ വകുപ്പ്):

#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്
1വെളിയംകോട്സീതവിളാകം കല്ലംപൊറ്റ കുളം
2മണ്ണടിക്കോണംകുവളശ്ശേരി ക്ഷേത്രക്കുളം
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്
1ശ്രീകൃഷ്ണപുരംമാമ്പഴഞ്ചിറ കുളം
2ബ്ലോക്ക് ഓഫീസ്വടവൂര്‍ക്കോണം കുളം
3മണപ്പുറംഇളമണ്‍മഠം കുളം
4കോവില്‍വിളമാങ്കിടിക്കോണം കുളം
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്
1കേളേശ്വരംകാട്ടു കുളം
2കേളേശ്വരംകോയിയ്ക്കല്‍ക്കുഴി കുളം
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്
1തുരുത്തുംമൂലമിണ്ണംകോട് കുളം
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്
1പാവച്ചക്കുഴിഇഴക്കോട് കുളം
2മൂലമണ്‍പുലവന്നിയൂര്‍കോണം കുളം
3വേങ്കൂര്‍പീച്ചോട്ടുകോണം കുളം
#വാര്‍ഡിന്‍റെ പേര്കുളത്തിന്‍റെ പേര്
1ചെമ്പനാകോട്കൊല്ലക്കോണം കുളം
2എട്ടിരുത്തികാവനാട്ടുകോണം കുളം
3ചെട്ടികോണംചെട്ടികോണം കുളം


തുടര്‍പ്രവര്‍ത്തനങ്ങള്‍

മീനംപള്ളി തോട് നീര്‍ത്തട പദ്ധതി:
നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ RIDF XXII ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വിളപ്പില്‍ പഞ്ചായത്തില്‍ വരുന്ന മീനംപള്ളി തോട് നീര്‍ത്തട പദ്ധതിക്ക് സാങ്കേതികനുമതിയും ഭരണാനുമതിയും മണ്ണ് സംരക്ഷണ വകുപ്പിന് ലഭിച്ചിട്ടുണ്ട്. 425 ഹെക്ടര്‍ പ്രദേശത്തിന്‍റെ നീര്‍ത്തട സംരക്ഷണത്തി നായി 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുന്നതാണ്.


ഭാവിപ്രവര്‍ത്തനങ്ങള്‍

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി, ഈ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരി ക്കുന്ന ജലസ്രോതസ്സുകളുടെ സുസ്ഥിരമായ വികസനത്തിന് ആവശ്യമായ പദ്ധതി കള്‍ കൃഷി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ജലവിഭവ വകുപ്പ്, ഫിഷറീസ് വകുപ്പ്, കയര്‍ വകുപ്പ് ഭൂഗര്‍ഭജല വകുപ്പ്, ജൈവവെവിധ്യ ബോര്‍ഡ് തുടങ്ങി വിവിധ വകുപ്പുകള്‍ വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതാണ്. പദ്ധതികളെല്ലാം ത്രിത്രല പഞ്ചായത്തു കളുടെ നേതൃത്വത്തില്‍ വികസന വകുപ്പുകളുടെ സാങ്കേതിക മേല്‍നോട്ടത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതാണ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, നീര്‍ത്തട പരിപാലനം, തണ്ണീര്‍ത്തട സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാവണം പദ്ധതികള്‍ സമര്‍പ്പിക്കേണ്ടത്.