ജലസമൃദ്ധിയില്‍ നിന്ന് ജൈവ സമൃദ്ധിയിലേക്ക്…

സ്കൂളുകളില്‍ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല ഗവ.ഹൈസ്കൂളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. ഐ.ബി.സതീഷ്‌ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.         

Read More »

മലയിന്‍കീഴ് നരസിംഹപുരം ചെറുകിട കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നടന്നു.

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മലയിന്‍കീഴ് പഞ്ചായത്ത് അന്തിയൂര്‍ക്കോണം വാര്‍ഡില്‍ നരസിംഹപുരത്ത് നടപ്പിലാക്കുന്ന ചെറുകിട കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം എം.എല്‍.എ ശ്രീ. ഐ. ബി. സതീഷ് നിര്‍വഹിച്ചു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ നരസിംഹപുരത്തെ വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാന ഭൂജലവകുപ്പിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലസമൃദ്ധി പദ്ധതിയുടെ ജലവിഭവ പരിപാലന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂജലവകുപ്പ് നടത്തിയ ശാസ്ത്രീയ പഠനത്തെ തുടര്‍ന്നാണ് ചെറുകിട കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായത്. […]

Read More »