ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹരിത വിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷനിന്‍റെ സാങ്കേതിക സഹായത്തോടെ സ്കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു സ്കൂള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് പെൻ കളക്ഷൻ ബോക്സ് പ്ലാസ്റ്റിക് കളക്ഷൻ ബോക്സ്, പേപ്പർ കളക്ഷൻ ബോക്സ് എന്നിവ സ്ഥാപിക്കുക, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുവാൻ അനുയോജ്യമായ ഉറവിടമാലിന്യ സംവിധാനം ഒരുക്കുക, ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമായും നടപ്പിലാക്കുക എന്നിവ പ്രാവര്തികമാക്കുന്നതിനായി മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ സഹായത്തോടെ ബോധവൽക്കരണം നല്‍കി.