കാട്ടാക്കട മണ്ഡലം വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള ഏകദിന പദ്ധതി രൂപീകരണ ശില്പശാല മാര്‍ച്ച് 6ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ വച്ച് ബഹു ജലസേചന വകുപ്പ് മന്ത്രി ശ്രീ. മാത്യൂ ടി തോമസ് രാവിലെ 10 മണിക്ക് ഉത്ഘാടനം ചെയ്തു. മണ്ഡലത്തിലെ 122 വാര്‍ഡുകളിലും ജലസ്രോതസ്സുകളെ സംബന്ധിച്ച സര്‍വ്വെ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കി ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെ അടിസ്ഥാനമാക്കി മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ്തല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ലഭ്യമായ വിവരങ്ങളുടെ വിശകലനവും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായിട്ടാണ് മണ്ഡല അടിസ്ഥാനത്തില്‍ വിപുലമായ ശില്പശാല ചേര്‍ന്നത്. കേരള ഭൂവിനിയോഗ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രസ്തുത ശില്പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെ മധു മുഖ്യപ്രഭാഷണം നടത്തി. ബഹു ജില്ലാ കളക്ടര്‍ ശ്രീ. എസ്.വെങ്കിടെസപതി ജലസമൃദ്ധി സന്ദേശം നല്‍കി. ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ ശ്രീ. എ.നിസാമുദ്ദീന്‍ വിഷയാവതരണം നടത്തി. ശില്പശാലയില്‍ നടന്ന വിശകലനങ്ങള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കുമൊടുവില്‍ കരട് പദ്ധതിരേഖ തയ്യാറാക്കപ്പെട്ടു.