ജലസമൃദ്ധി മാതൃകയില്‍ കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കിണർ റീചാർജിംഗ്

1a

കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കിണർ റീചാർജിംഗ് നടപ്പാക്കുന്നതിനെ കുറിച്ചാലോചിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി. ഐ.ബി സതീഷ് MLA യുടെ ചോദ്യത്തിനുത്തരമായാണ് മന്ത്രി മറുപടി നൽകിയത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമാകുന്ന തരത്തിൽ താഴുന്നു. ഭൂഗർഭ ജലനിരപ്പുയർത്തുന്നതിന് കിണർ റീചാർജിംഗ് ആണ് ഏറ്റവും ഫലപ്രദമെന്ന് കാട്ടാക്കടയിലെ അനുഭവങ്ങൾ തെളിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടിടങ്ങളുടെ അനുമതി നൽകുമ്പോൾ കിണർ റീചാർജിംഗ് നിർബന്ധിതമാക്കുന്നതിനെ കുറിച്ചാലോചിക്കുമെന്നും മന്ത്രി മറുപടി നൽകി.