ജലസമൃദ്ധി പദ്ധതി – ഓസോണ്‍ ദിനാചരണം – നെയ്യാറിന്‍റെ തീരത്ത് മുളത്തൈകള്‍ നട്ടു.

IMG_20180918_103634

Image 1 of 9

വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നെയ്യാറിന്‍റെ തീരത്ത് മുളതൈകള്‍ നട്ടു. കീഴാറൂര്‍ പാലത്തിന് സമീപം തൈകള്‍ നട്ട് ശ്രീ.ഐ.ബി സതീഷ്.എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. അജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ആര്‍. സുനില്‍കുമാര്‍, ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ റവ. ബിനോയ് പട്ടാര്‍ക്കളം, അദ്ധ്യാപിക ബീന, സോഷ്യല്‍ ഫോറസ്റ്ററി ഓഫീസര്‍ ശ്രീ.അജിത്ത് എന്നിവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികള്‍ നദീതീരത്ത് കുഴികള്‍ എടുത്ത് നല്‍കി. തിരുവനന്തപുരം ജില്ലാ സാമൂഹിക വനവല്‍ക്കരണം ഡിവിഷനില്‍ നിന്നും നടുന്നതിനാവശ്യമായ തൈകള്‍ ലഭ്യമാക്കി. ഓസോണ്‍ ദിനാചാരണത്തിന്‍റെ കൂടി ഭാഗമായിട്ടാണ് തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഈ പ്രവര്‍ത്തനം നടത്തിയത്. 40 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങിയ സംഘമാണ് നെയ്യാറിന്‍റെ തീരത്ത് 200 മുളതൈകള്‍ വച്ച് പിടിപ്പിച്ചത്. തീരസംരക്ഷണത്തിന് ഏറെ സഹായകരമായ പ്രവര്‍ത്തനം കഴിയാവുന്ന പ്രദേശങ്ങളില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് വ്യാപിപ്പിക്കുന്നതാണെന്ന് ശ്രീ.ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു.