ജലസമൃദ്ധി അവലോകന യോഗം ചേര്‍ന്നു.

FB_IMG_1574056182264

Image 1 of 4

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം 2019 നവംബര്‍ 16 ന് എം.എല്‍.എ ഹോസ്റ്റലിലെ നിള കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി തുടര്‍ന്ന്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ പറ്റിയും ജൈവ സമൃദ്ധ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.