ജലസമൃദ്ധിയ്ക്ക് മലയാള മനോരമ നല്ലപാഠം പ്രവർത്തകരും

np1

Image 1 of 9

ജലാശയത്തെ നവീകരിച്ചുകൊണ്ട് കാട്ടാക്കടയിലെ സ്വാതന്ത്ര ദിനാഘോഷം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധിയുടെ ഭാഗമായി വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ അംബൻകോട് കുളം നവീകരിച്ചുകൊണ്ടാണ് സ്വാതന്ത്രദിനത്തെ വരവേറ്റത്. തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെന്ററി സ്കൂളിലെ മലയാള മനോരമ നല്ലപാഠം പ്രവർത്തകരാണ് കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമാകാൻ എത്തിച്ചേർനത്. രാവിലെ 8.30 ന് സ്കൂളിൽ നിന്നും ജലസംരക്ഷണ പ്രവർത്തനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകൾ പിടിപ്പിച്ച സൈക്കിളുകളിൽ റാലിയായാണ് അറുപതോളം വിദ്യാത്ഥികൾ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ബിനോ പട്ടാർക്കളത്തിനും വൈസ് പ്രിൻസിപ്പൽ റവ. ഫാദർ ജോസഫ് ഈന്തുംകുഴിയ്ക്കുമൊപ്പം എത്തിച്ചേർന്നത്. മണ്ഡലാതിർത്തിയായ കുണ്ടമൺകടവിൽ വച്ച് കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയെ സ്വീകരിച്ചു. വാദ്യമേളങ്ങളും, ജലമിത്രങ്ങളും, കുടുംബശ്രീ പ്രവർത്തകരും, റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളും, സന്നദ്ധ പ്രവർത്തകരും, ഗ്രന്ഥശാലാ പ്രവർത്തകരും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരുമടക്കം ഒരു നാടിന്റെ സാംസ്കാരിക മനസ്സ് ഒത്തു ചേർന്ന സംഗമത്തിനു ശേഷം വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ അംബൻ കോട് കുളത്തിലെത്തിയ സംഘം ജലസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജലാശയത്തിന്റെ കരകളിൽ നാല്പതോളം ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ജലസംരക്ഷണ പ്രതിഞ്ജചൊല്ലുകയും ചെയ്തു. ഐ.ബി.സതീഷ് എം.എൽ.എ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൽ.വിജയരാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈലജ, ബി.ആർ. ബിജുദാസ്, ലാന്റ് യൂസ് ബോർഡ് കമ്മീഷണർ ശ്രീ. എ. നിസാമുദീൻ, ശ്രീ.ഷാഹി, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ മലയാള മനോരമ നല്ലപാഠം കോർഡിനേറ്റർമാരായ ഷീജാ മേരി, അനിതകുമാരി, വിപിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കി നൽകിയ ലഘുഭക്ഷണവും, ഒപ്പം ക്യാമ്പനുഭവങ്ങളും പങ്കുവയ്ച്ചാണ് സംഘം മടങ്ങിയത്. വ്യത്യസ്തമായ സ്വാതന്ത്രദിനാഘോഷം നാടിന് വേറിട്ടൊരു അനുഭവമായി മാറി.