ജലസമൃദ്ധമായി മലയിൻകീഴ് ആനപ്പാറക്കുന്ന്.

IMG_20220402_155756

Image 1 of 2

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂജലവകുപ്പിന്റെ ചെറുകിട കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉത്‌ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. ഭൂഗർഭ ജലവിതാനം കുറവുള്ള താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സംസ്ഥന ഭൂജല വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് മിനി കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായി പാറകൾക്കിടയിൽ കണ്ടെത്തിയ കുടിവെള്ള സ്രോതസ്സിൽ നിന്നും മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു 100 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിൽ വെള്ളം എത്തിച്ചു നൽകുന്നതാണ് പദ്ധതി. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ സ്വാഗതമാശംസിച്ചു. ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ഒ.ജി.ബിന്ദു, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ ചെയർമാനുമായ അനിൽകുമാർ, മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ രജികുമാർ, ഹെഡ്മിസ്ട്രസ് രമ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.