ജലശുദ്ധി പരിശോധന – കാട്ടാക്കട പഞ്ചായത്ത്

quality20

കാട്ടാക്കട പഞ്ചായത്തില്‍ ജലശുദ്ധി പരിശോധന, 2017 ജൂലൈ 15 ന് 21 വാര്‍ഡുകളിലെ ജലപരിശോധന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ചു. കാട്ടാക്കട മണ്ഡലത്തിലെ പരിശീലനം ലഭിച്ച ജലമിത്രങ്ങള്‍, പി.ആര്‍.വില്ലൃം എച്ച്.എസ്സ്. എസ്സ്, കുളത്തുമ്മല്‍ എച്ച്.എസ്സ്. എസ്സ് ലെ എന്‍.എസ്സ്.എസ്സ് വോളന്‍റ്റിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ജലപരിശോധനക്ക് നേതൃത്വം നല്‍കി. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ജലശുദ്ധി പരിശോധന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., ശാസ്ത്ര സാഹിത്യ പരിഷത്തിലെ വേണു തോട്ടുംങ്കര, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിത എസ്, എന്നിവര്‍ ജലശുദ്ധി പരിശോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.