ജലശുദ്ധി പരിശോധന ഉദ്ഘാടനം

quality3

ജലശുദ്ധി പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. നേമം ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ 2017 മെയ് 10 വൈകുന്നേരം 5.00 മണിക്ക് നിര്‍വഹിച്ചു. കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു വാട്ടര്‍ ക്വാളിറ്റി കാര്‍ഡ് നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍ നായര്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ വേണു തോട്ടുംങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.