ജലക്ളബുകളുടെ ഉത്ഘാടനം

jalaclub1

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന “വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി” എന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സ്കൂളുകളിളുമായി രൂപീകരിക്കപ്പെട്ട ജലക്ലബ്ബുകളുടെ അൗപചാരിക ഉത്ഘാടനത്തിനൊപ്പം ജലപ്രതിജ്ഞ കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് വിദ്ധ്യാര്‍ഥികള്‍ ഏറ്റുചൊല്ലും. പേയാട് സെന്‍റ് സേവിയേഴ്സില്‍ ഐ.ബി.സതീഷ് എം.എല്‍.എയും, മലയിന്‍കീഴ് ഹൈസ്കൂളില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും, മാറനല്ലൂര്‍ ഹൈസ്കൂളില്‍ പ്രശസ്ത ചലച്ചിത്രതാരം മധുപാലും ഉദ്ഘാടനം നിര്‍വഹിച്ചു. ജനപ്രധിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥ പ്രമുഖരും വിവിധ സ്കൂളുകളിലെ ഉദ്ഘാടനം നിര്‍വഹിച്ചു. മഴയെ കരുതിവയ്ക്കുകയും ജലം മലിനമാകാതെ സൂക്ഷിക്കുകയും ചെയ്തുകൊണ്ട് മാത്രമേ വരാന്‍ പോകുന്ന നാളുകളില്‍ നാം അഭിമുഖീകരിക്കാന്‍ പോകുന്ന ജലക്ഷാമമെന്ന വലിയ ദുരന്തത്തെ അഭിമുഖീകരിക്കാനാകൂകയുള്ളൂ. ഭാവിക്ക് വേണ്ടിയുള്ള തുടക്കമാണ് കുട്ടികളില്‍ നിന്നും ആരംഭിക്കുന്നതെന്ന് കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷ് അറിയിച്ചു.