കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്ക് തുടർച്ചയേകാൻ പുതിയ സി.ഡി.എസ് അംഗങ്ങളുടെ കൂട്ടായ്മ.

aranyakam open auditorium (104)

Image 9 of 9

കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്ക് തുടർച്ചയാകാൻ പുതിയ സി.ഡി.എസ് അംഗങ്ങളുടെ കൂട്ടായ്മ. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 122 വാർഡുകളിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ്. അംഗങ്ങളുടെ യോഗം കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കിള്ളി പങ്കജ കസ്തൂരി ആയുർവേദ ആശുപത്രിയ്ക്ക് മുന്നിലെ ആരണ്യകം എന്ന ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ ചേർന്നു. കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് കൂട്ടായ്മ ഉത്ഘാടനം ചെയ്തു. ജലസമൃദ്ധിയ്ക്ക് തുടർച്ചയായി തന്നെ സ്ത്രീ സൗഹൃദ കാട്ടാക്കട മണ്ഡലം എന്ന ആശയവും ഐ.ബി.സതീഷ് എം.എൽ.എ അവതരിപ്പിച്ചു. കാട്ടാക്കടയുടെ വ്യത്യസ്തയായ പ്രസ്തുത ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും കൂട്ടായ്മ തീരുമാനമെടുത്തു. പ്രസ്തുത യോഗത്തിന്റെ തീരുമാനമായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങൾ സ്വന്തം വീട്ടിലെ കിണറുകൾ റീചാർജ്ജ് ചെയ്യുന്ന പ്രവർത്തനത്തിനും വീടുകളിൽ മഴക്കുഴികൾ നിർമ്മിയ്ക്കുന്ന പ്രവർത്തനത്തിന് തുടക്കമിടും. ജലസമൃദ്ധിയ്ക്ക് തുടർച്ചയായി തന്നെ സ്ത്രീ സൗഹൃദ കാട്ടാക്കട മണ്ഡലം എന്ന ആശയവും ഐ.ബി.സതീഷ് എം.എൽ.എ അവതരിപ്പിച്ചു. കാട്ടാക്കടയുടെ വ്യത്യസ്തയായ പ്രസ്തുത ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും കൂട്ടായ്മ തീരുമാനമെടുത്തു. ജലസമൃദ്ധിയെക്കുറിച്ചും സ്ത്രീ സൗഹൃദ മണ്ഡലം എന്ന ആശയത്തെക്കുറിച്ചും വ്യത്യസ്തങ്ങളും സജീവവുമായ ചർച്ചയും നിർദ്ദേശങ്ങളുമാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങളിൽ നിന്നും ഉയർന്നു വന്നത്. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത,ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, മുൻ കില ഡയറക്ടർ എൻ. രമാകാന്തൻ, വനിതാ സാമൂഹിക പ്രവർത്തക അജിത, കുടുംബശ്രീ ADMC സിയാദ്, ജലസമൃദ്ധി കോഡിനേറ്റർ റോയ് മാത്യു, ശുചിത്വമിഷന്റെ ഹരികൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി. ഹരിലാൽ, വേണു തോട്ടുംകര, മണ്ഡലത്തിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെയും സി.ഡി.എസ്. ചെയർ പേഴ്സൺ എന്നിവർ പങ്കെടുത്തു.