കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്കായി എൻ.എസ്.എസ് ക്യാമ്പുകൾ

image2

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തിലെ എൻ.എസ്. എസ് സപ്തദിന ക്യാമ്പുകൾ സംഘടിപ്പിയ്ക്കുവാൻ തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനമെടുത്തു. കാട്ടാക്കട എം. എൽ. എ ഐ.ബി. സതീഷ് വിഷയാവതരണം നടത്തി. കാട്ടാക്കടയിലെ ഹയർസെക്കന്ററി സ്കൂളുകൾ, കോളേജുകൾ, എന്നിവിടെങ്ങളിലെ എൻ.എസ്.എസ് പ്രതിനിധികൾ, സംസ്ഥാന ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. എ. ഷാജി, ജില്ലാ ഹയർസെക്കന്ററി പ്രോഗ്രാം കോഡിനേറ്റർ തോമസ് കെ. സ്റ്റീഫൻ, ശുചിത്വ മിഷന്റെ ഹരി കൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി. ഹരിലാൽ എന്നിവർ പങ്കെടുത്തു.