കയര്‍ ഭൂവസ്ത്രം

coir26

കാട്ടാക്കട നിയോജകമണ്ഡലത്തിലെ കുളങ്ങള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി വിളപ്പില്‍ പഞ്ചായത്തിലെ മിണ്ണംകോട് കുളത്തില്‍ (തുരുത്തുംമൂല വാര്‍ഡ്) 2017 ജൂണ്‍ 24ന് ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. കയര്‍ ഭൂവസ്ത്രം വിരിച്ചു കൊണ്ട് തുടക്കം കുറിച്ചു. കയര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ. ആര്‍. അനില്‍, ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. വിജയരാജ്, വികസന കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എ. അസീസ്, വാര്‍ഡ് അംഗം സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു.